Connect with us

Hi, what are you looking for?

CHUTTUVATTOM

വളയൻചിറങ്ങര ഗവൺമെൻറ് എൽപി സ്കൂളിലെ ഒരു കോടി 8 ലക്ഷം രൂപയുടെ പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു.

പെരുമ്പാവൂർ : സംസ്ഥാന ഗവൺമെന്റിന്റെ വിദ്യാകിരണം മിഷൻ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി 8 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായ ചടങ്ങിൽ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് സ്കൂൾ അങ്കണത്തിൽ ചേർന്ന പൊതുയോഗത്തിൽ പെരുമ്പാവൂർ എംഎൽഎ അഡ്വ. എൽദോസ് .പി . കുന്നപ്പിള്ളിൽ പൊതുസമ്മേളനവും സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു.
ഇതോടനുബന്ധിച്ച് കുട്ടികൾക്കുള്ള അടുത്ത അധ്യയന വർഷത്തേക്കുള്ള ജൻഡർ ന്യൂട്രൽ ഖാദി യൂണിഫോമിന്റേയും അധ്യാപകർക്കുള്ള ഖാദി യൂണിഫോം സാരിയുടേയും വിതരണോദ്ഘാടനവും ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ നിർവഹിച്ചു. വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ ബി ഹമീദ് അധ്യക്ഷനായ പ്രാദേശിക സമ്മേളനത്തിൽ പിടിഎ പ്രസിഡണ്ട് വി വിവേക് സ്വാഗതം ആശംസിച്ചു.ഹെഡ്മിസ്ട്രസ് കെ എ ഉഷ സ്കൂളിനെ പരിചയപ്പെടുത്തുകയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അൻവർ അലി 2019 – 20 വർഷത്തെ എൽ എസ് എസ് വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്യുകയും ചെയ്തു.
എൻ. സി. മോഹനൻ, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. പി അജയകുമാർ ,വെങ്ങോല സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് എം ഐ ബീരാസ് ,എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പർ നമ്പർ പി എം നാസർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അശ്വതി രതീഷ് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി ടീച്ചർ ,വെങ്ങോല പഞ്ചായത്ത് മെമ്പർ ലക്ഷ്മി റെജി,ഡയറ്റ് ലക്ചറർ മുഹമ്മദ് റാഫി, വളയൻചിറങ്ങര ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ജി ആനന്ദകുമാർ ,എസ് എം സി ചെയർമാൻ കെ അശോകൻ ,മുൻ പ്രധാനാധ്യാപിക സി രാജിതുടങ്ങിയവർ ആശംസകൾ നേർന്ന ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് കെ പി സുമ കൃതജ്ഞത രേഖപ്പെടുത്തി. പൊതുവിദ്യാലയങ്ങൾക്കാകെ മാതൃകയാകുന്ന ഈ വിദ്യാലയത്തിന്റെ പുരോഗതിയിൽ ജനപ്രതിനിധികൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
2021 ഫെബ്രുവരിയിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് 66 ലക്ഷം രൂപ ചിലവിൽ പുതിയ 6 ക്ലാസ് മുറികളുള്ള അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തിരുന്നു .ആ ക്ലാസ്സ് മുറികളിലേക്ക് ആവശ്യമായ മുഴുവൻ ഫർണിച്ചറുകളും നൽകിയതും എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ഫണ്ടിൽ നിന്നായിരുന്നു. പുതിയ കെട്ടിടം കൂടി ലഭിച്ചതോടെ മികച്ച ഭൗതിക സൗകര്യമാണ് വളയൻചിറങ്ങര സ്കൂളിനു ലഭ്യമായിരിക്കുന്നത്.

You May Also Like

CHUTTUVATTOM

പെ​രു​മ്പാ​വൂ​ർ: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും പെ​രു​മ്പാ​വൂ​രി​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യം ത​ക​ർ​ന്നു വീ​ണു. പെ​രു​മ്പാ​വൂ​ർ ഓ​ട​ക്കാ​ലി വി​എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ന്‍റെ ഇ​രു​മ്പ് പൈ​പ്പ് കൊ​ണ്ട് നി​ർ​മി​ച്ച ഓ​ഡി​റ്റോ​റി​യ​മാ​ണ് ക​ന​ത്ത കാ​റ്റി​ൽ നി​ലം​പൊ​ത്തി​യ​ത്. സ്കൂ​ൾ കെ​ട്ടി​ട​ത്തോ​ടു ചേ​ർ​ന്നാ​യി​രു​ന്നു...

CHUTTUVATTOM

പെരുമ്പാവൂര്‍:വാഴക്കുളത്തെ ബാര്‍ ഹോട്ടലില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍. കളമശേരി സ്വദേശി റിനീഷ് കെ. ബഷീര്‍ (51) ആണ് മരിച്ചത്. പെരുമ്പാവൂര്‍ വാഴക്കുളത്തെ ബാറിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ...

ACCIDENT

പെരുമ്പാവൂര്‍: നെടുങ്ങപ്രയില്‍ ടോറസ് ലോറി കയറിയിറങ്ങി ഏഴ് വയസുകാരന്‍ മരിച്ചു. നെടുങ്ങപ്ര സ്വദേശി ജോഷ്വാ ബേസില്‍ ആണ് മരിച്ചത്. പിതാവിനൊപ്പം കടയില്‍ പോയി മടങ്ങിവരവേയാണ് അപകടമുണ്ടായത്. പിതാവിനൊപ്പം നടന്നുപോകുന്നതിനിടെ കുട്ടിയുടെ മേല്‍ ലോറി...

CHUTTUVATTOM

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയില്‍. ആസാം നൗഗാവ് സ്വദേശി സിറാജുല്‍ ഇസ്ലാം (34) ആണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ...

CHUTTUVATTOM

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ യുവാവ് മരിച്ചനിലയില്‍. തൃശൂര്‍ സ്വദേശി ഋതിക് സണ്ണി ആണ് മരിച്ചത്. പെരുമ്പാവൂര്‍ വല്ലത്ത് ജംഗ്ഷനിലെ ലോഡ്ജിലെ മുകളിലെ നിലയിലാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ പോലീസിനെ അറിയിക്കുകയായിരുന്നു....

CRIME

പെരുമ്പാവൂര്‍: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. അശമന്നൂര്‍ പുന്നയം മറ്റപ്പാടന്‍ ലിയോ (30)യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി....

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീട്ടില്‍ മോഷണത്തിനു ശേഷം യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴോടെ ആയിരുന്നു ആശാ...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ലഹരി വില്‍പ്പനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ ആള്‍ക്കൂട്ടം പരസ്യമായി മര്‍ദ്ദിച്ച് തലമൊട്ടയടിച്ചു. ഇന്നലെ വൈകിട്ട് കണ്ടന്തറയിലാണ് പ്രദേശവാസികളായ 6 ഓളം പേരുടെ നേതൃത്വത്തില്‍ അക്രമം നടന്നത്. കഞ്ചാവ് വില്‍പ്പനക്കാരല്ലെന്ന് പറഞ്ഞിട്ടും...

CRIME

മൂവാറ്റുപുഴ: വില്‍പ്പനക്കായി ഉണക്ക കഞ്ചാവ് കൈവശം സൂക്ഷിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. ഒഡിഷ സ്വദേശി അജിത് കുമാര്‍ പ്രധാന്‍ (36) നെയാണ്...

CRIME

പെരുമ്പാവൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ആസ്സാം നഗോൺ റബ്ബുൾ അമീൻ (40) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പതമായ സംഭവം. ഭാര്യ പിതാവിനോട് രണ്ടു ലക്ഷം...

CRIME

പെരുമ്പാവൂർ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ മയക്കുമരുന്ന് സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ. പാലക്കാട്  പുത്തനാണിത്തറ അനീഷ് ( 30 )നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘാംഗമാണ്...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ മുഖ്യപ്രതികളായ അന്തര്‍ദേശീയ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനികള്‍ പിടിയില്‍. പാലക്കാട് മുണ്ടൂര്‍ പുതനൂര്‍ പള്ളിപ്പറമ്പില്‍ അബു താഹിര്‍ (39), ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പില്‍ ഹരികൃഷ്ണന്‍ (25),...

error: Content is protected !!