Connect with us

Hi, what are you looking for?

CHUTTUVATTOM

പൂവമ്പഴം കൊണ്ട് തോട്ടുവ ക്ഷേത്രത്തിൽ തുലാഭാരം നടത്തി എൽദോസ് കുന്നപ്പിള്ളി എം. എൽ. എ

പെരുമ്പാവൂർ : ഏകാദശി നാളിൽ തോട്ടുവ ശ്രീധന്വന്തരി ക്ഷേത്രത്തിലെത്തിയ പെരുമ്പാവൂർ
എം. എൽ. എ. എൽദോസ് കുന്നപ്പിള്ളി പൂവമ്പഴം കൊണ്ട് ഭഗവാന് തുലാഭാരം നടത്തി.
രാവിലെ 9ന് ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ധന്വന്തരി സേവാട്രസ്റ്റ് ഭാരവാഹികളായ
കെ.വി. ജയന്തൻ നമ്പൂതിരി, കെ.ടി. സുഹ്രഹ്മണ്യൻ നമ്പൂതിരി, വി. സുബ്രഹ്മണ്യൻ നമ്പൂതിരി
തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. 67 കിലോ പൂവമ്പഴം കൊണ്ടാണ് കുന്നപ്പിള്ളിയ്ക്ക് തുലാഭാരം
നടത്തിയത്. തിടമ്പേറ്റിനിന്ന തോട്ടുചാലിൽ ബോലാനാഥിന്റെ തുമ്പിക്കയ്യിൽ ശർക്കരയും പഴവും നൽകിയ അദ്ദേഹം ഏകാദശി കഞ്ഞിയും പുഴുക്കും കഴിച്ച് അൽപ്പനേരം ചേരാനല്ലൂർ ശങ്കരൻ കുട്ടി മാരാരുടെ പഞ്ചാരിമേളവും ആസ്വദിച്ചാണ് മടങ്ങിയത്.

ഫോട്ടോ അടിക്കുറിപ്പ്: ഏകാദശി നാളിൽ പെരുമ്പാവൂർ എം. എൽ. എ. എൽദോസ് കുന്നപ്പിള്ളി തോട്ടുവ ധന്വന്തരി ക്ഷേത്രത്തിൽ പൂവമ്പഴം കൊണ്ട് തുലാഭാരം നടത്തുന്നു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...