Connect with us

Hi, what are you looking for?

CHUTTUVATTOM

നല്ല റോഡ്, നല്ല ആരോഗ്യം, നല്ല ദിനം എന്ന പുതിയ മുദ്രാവാക്യമായി റോഡ് ഉദ്ഘാടനം ചെയ്ത് എൽദോസ് കുന്നപ്പിള്ളി എം എൽ എ.

പെരുമ്പാവൂർ : നിർമ്മാണം പൂർത്തീകരിച്ച റോഡ് ഉദ്ഘാടനങ്ങൾ പുതുമയുള്ളതും, ഒപ്പം ജനങ്ങളുടെ ആരോഗ്യ പരിപാലന സന്ദേശം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ രായമംഗലം പഞ്ചായത്തിലെ മലമുറി പുത്തൂരാൻ കവല റോഡ് ഉദ്ഘാടനം ചെയ്തു കൊണ്ട് എൽദോസ് കുന്നപ്പിള്ളി എം എൽ എ തുടക്കം കുറിച്ചു. സംസ്ഥാന സർക്കാർ അനുവദിച്ച 200 ലക്ഷം രൂപ ഉപയോഗിച്ച് BMBC നിലവാരത്തിൽ നിർമ്മിച്ച മലമുറി റോഡിൽ ജനുവരി 15-ാം തീയതി വെളുപ്പിന് 5 മണിക്ക് പ്രഭാതനടത്തത്തോടെ മലമുറിയിൽ നിന്നും ആരംഭിച്ചു. നല്ല റോഡ്, നല്ല ആരോഗ്യം, നല്ല ദിനം ഇത് ജനങ്ങളുടെ മുദ്രാവാക്യമാവുകയാണ്, പുതിയ രീതിയിലുള്ള ഉദ്ഘാടനം ഏറെ ശ്രദ്ധപിടിച്ചുപറ്റുകയും, ഞങ്ങൾ ഏറ്റെടുത്തതായി എൽദോസ് കുന്നപ്പിള്ളി എം എൽ എ അറിയിച്ചു.

വാക്കത്തോൺ മലമുറി പേരിൽ ആരംഭിച്ച റോഡ് ഉദ്ഘാടനത്തെ തുടർന്ന് വരും ദിവസങ്ങളിൽ പ്രഭാത സവാരി തുടരും എന്ന് എം എൽ എ അറിയിച്ചു. റോഡിന്റെ ഉദ്ഘാടനം അഡ്വ എൽദോസ് കുന്നപ്പിള്ളി MLA ജനപ്രതിനിധികൾക്കും നാട്ടുകാർക്കും ഒപ്പം രാവിലെ 5 മണിക്ക് പ്രഭാത സവാരി നടത്തി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അജയകുമാർ എൻ.പി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ബിജി പ്രകാശ്, ജോയി പൂണേലി, ടിൻസി ബാബു, ലിജു അന്കസ്, മാത്യൂസ് കല്ലറയ്ക്കൽ, മുൻ മെമ്പർമാരായ രാജൻ വർഗീസ്, എൽദോ മാത്യു, ജെലിൻ രാജൻ, ഫാ.എബി ഏലിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....