Connect with us

Hi, what are you looking for?

NEWS

പുല്ലുവഴി സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു.

പെരുമ്പാവൂർ :ഇന്നലെ ഹൃദയാഘാതം വന്ന് മരിച്ച പുല്ലുവഴി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. റിട്ട.കെഎസ്ആർടിസി ജീവനക്കാരനായ പുല്ലുവഴി പൊന്നയംമ്പിള്ളിൽ പി. കെ ബാലകൃഷ്ണൻ നായർ(80)-ണ് മരിച്ചത്. ശ്വാസതടസ്സം മൂലം ഇന്നലെ രാവിലെയാണ് ഇയാളെ കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വൈകുന്നേരത്തോടെ മരിച്ചു.മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഹൃദയസംബദ്ധമായ അസുഖമുള്ളയാളായിരുന്നു ബാലകൃഷ്ണൻ .ഇതോടെ സംസ്ഥാനത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ എന്നാണ് 29 ആയി. എറണാകുളം ജില്ലയിലെ മൂന്നാമത്തെ കോവിഡ് മരണമാണ് ഇത് .എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സമ്പർക്ക പട്ടിക തയ്യാറാക്കിവരുന്നു.

രോഗം സ്ഥിരീകരിച്ചതോടെ പഞ്ചായത്തിൽ അടിയന്തര യോഗം ചേരുകയാണ്. രായമംഗലം പഞ്ചായത്തിൽ 14 .13 വാർഡുകൾ കണ്ടെയ്നർ സോൺ ആയി പ്രഖ്യാപിച്ചു. രായമംഗലം ഗെവേര്മെന്റ് ഹോസ്പിറ്റലിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ടെലി മെഡിസിൻ നിർബന്ധമാക്കി. കോവിഡ് മൂലം മരിച്ച ബാലകൃഷ്ണന്റെ സംസ്കാരം പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തുംമെന്നു പഞ്ചായത്ത് പ്രസിഡന്റ്‌ സൗമിനി ബാബു അറിയിച്ചു .

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...