Connect with us

Hi, what are you looking for?

CRIME

വീടുകയറി ആക്രമിച്ച കേസിൽ രണ്ടു പേർ പെരുമ്പാവൂർ പോലീസിന്‍റെ പിടിയിൽ.

പെരുമ്പാവൂർ: വീടുകയറി ആക്രമിച്ച കേസിൽ രണ്ടു പേർ പെരുമ്പാവൂർ പോലീസിന്‍റെ പിടിയിൽ. ഒക്കൽ വല്ലം സ്രാമ്പിക്കൽ വീട്ടിൽ ആദിൽ ഷാ (25), വെങ്ങോല കുറ്റിപ്പാടം ഉപ്പൂട്ടിൽ വീട്ടിൽ റെസ്മിൻ (34 ) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ രാത്രി തണ്ടേക്കാട് നിസാറിന്‍റെ വീട്ടിലാണ് അക്രമണം നടത്തിയത്. വീട്ടമ്മയ്ക്കും പരിക്കുണ്ട്. വ്യക്തി വിരോധമാണ് ആക്രമണത്തിന് കാരണം. സംഭവത്തിനു ശേഷം രക്ഷപ്പെടുവാൻ ശ്രമിക്കവേ പ്രതികളെ കെ.എസ്.ആർ.ടി സി ബസ് സ്റ്റാൻറിൽ നിന്നും പുലർച്ചെ തന്നെ പോലിസ് പിടികൂടുകയായിരുന്നു.

സമാന കേസുകളിലെ പ്രതികളാണിവർ. എസ്.എച്ച്.ഒ രഞ്ജിത്, എസ്.ഐ.മാരായ റിൻസ് എം തോമസ്, ജോസി എം. ജോൺസൻ, എസ് സി പി ഒ മാരായ ചന്ദ്രലേഖ, അഷറഫ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...