Connect with us

Hi, what are you looking for?

CHUTTUVATTOM

സ്മാർട്ട് ആവാൻ ഒക്കൽ കൃഷി ഭവൻ: എൽദോസ് കുന്നപ്പിള്ളി എം എൽ എ.

പെരുമ്പാവൂർ: നിയോജക മണ്ഡലത്തിലെ ഒക്കൽ കൃഷി ഭവൻ ഇക്കൊല്ലം സ്‌മാർട്ട്‌ കൃഷി ഭവനായി യാഥാർഥ്യമാക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം എൽ എ. വിളകളുടെ ആരോഗ്യകേന്ദ്രമെന്നനിലയിൽ കൃഷി ഭവനുകൾ രൂപപ്പെടും. ഇക്കോ ഷോപ്, ബയോ ഫാർമസി, അടിസ്ഥാനസൗകര്യ വികസന ഉപദേശക ഇടങ്ങൾ, അഗ്രോ സർവീസ് സെന്റർ എന്നിവ ഭാഗമാകും. ഇ–-ഓഫീസാണ്‌ വിഭാവനം ചെയ്യുന്നതെന്നും എൽദോസ് കുന്നപ്പിള്ളി എം എൽ എ. അറിയിച്ചു.  സ്‌മാർട്ട്‌ കൃഷിഭവനുകളിൽ കോൾ സെന്ററും ഉന്നതതല പരിശീലന സംവിധാനങ്ങളുമുണ്ടാകും. കർഷകരുടെ വരുമാനം വർധിപ്പിക്കാനാവശ്യമായ പദ്ധതി ഇവിടെ തയ്യാറാക്കും. നടീൽ വസ്തുക്കൾ ഉറപ്പാക്കും. കർഷകന്‌ തിരിച്ചറിയൽ കാർഡും സ്മാർട്ട് കാർഡും ലഭ്യമാക്കും. ചേലമാറ്റം വില്ലേജിൽ ഒക്കൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒക്കൽ കൃഷി ഭവന് പുതിയ കെട്ടിട സമൂച്ചയം കൂടി ആകുന്നതോടൊപ്പം കർഷകർക്കുള്ള സേവനങ്ങൾ കൂടുതൽ ആളുകളിൽ എത്തിക്കാൻ സാധിക്കുംമെന്ന് എൽദോസ് കുന്നപ്പിള്ളി എം എൽ എ.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....