പെരുമ്പാവൂർ: നിയോജക മണ്ഡലത്തിലെ നാല് പ്രധാനപ്പെട്ട റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം ഏപ്രിൽ നാലാം തീയതി ഓടക്കാലി ജംഗ്ഷനിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിക്കുമെന്ന് അഡ്വ. എൽദോസ് കുന്നപ്പിള്ളി എം എൽ എ അറിയിച്ചു.
ആലുവ – മൂന്നാർ റോഡ്, എം സി റോഡ്, പുല്ലുവഴി – കല്ലിൽ റോഡ്, കുറുപ്പംപടി – കൂട്ടിക്കൽ റോഡ്, എന്നീ റോഡുകളുടെ BM&BC നിർമ്മാണ ഉദ്ഘാടനമാണ് തദവസരത്തിൽ നിർവഹിക്കപ്പെടുന്നത്. എം എൽ എ പ്രത്യേകം ആവശ്യപെട്ടത് പ്രകാരമാണ് ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി ഈ റോഡുകൾ അടിയന്തരമായി പണി ആരംഭിക്കുന്നത്.