Connect with us

Hi, what are you looking for?

CHUTTUVATTOM

ഗ്രാമ വണ്ടി യാഥാർത്ഥ്യത്തിലേക്ക്; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണ അനിവാര്യമാണെന്ന് എം എൽ എ.

പെരുമ്പാവൂർ: എൽദോസ് കുന്നപ്പിള്ളി എം എൽ എ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാ ആവശ്യങ്ങൾ പരിഗണിച്ച് KSRTC ഗ്രാമ വണ്ടി എന്ന പദ്ധതി ആരംഭിക്കുന്നു. പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങളെയും, ഉൾഗ്രാമങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിന് ഭാഗമായിട്ടാണ് ഗ്രാമ വണ്ടി എന്ന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി വലിയ സാമ്പത്തിക നഷ്ടം സഹിച്ച് KSRTC വിവിധ സ്ഥലങ്ങളിലേക്ക് സർവ്വീസുകൾ നടത്തുന്നുണ്ട്. എങ്കിലും ബസ്സ് സർവ്വീസുകൾ ആവശ്യപ്പെട്ടു കൊണ്ടുള്ള നിരവധി നിവേദനങ്ങൾ പല ഗ്രാമപ്രദേശങ്ങളിൽ നിന്നും ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നു.

യാത്രക്കാരുടെ അവകാശങ്ങൾ അംഗീകരിക്കുമ്പോൾ തന്നെ KSRTC യുടെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ കൂടുതൽ സാധ്യതകൾ ഏറ്റെടുക്കാനാവാത്ത അവസ്ഥയാണുള്ളത്. അതുകൊണ്ടു തന്നെ ഗ്രാമവണ്ടി’ എന്ന ആശയം സഫലീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണകൂടി അനിവാര്യമാണ്. പെരുമ്പാവൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് ഗ്രാമവണ്ടികൾ ആവശ്യമുണ്ടെങ്കിൽ ഏതെല്ലാം സ്ഥലങ്ങളെ ബന്ധിപ്പിച്ച് ഏതെല്ലാം സമയങ്ങളിലാണ് സർവ്വീസ് ക്രമീകരിക്കേണ്ടതെന്നും പ്രസ്തുത റൂട്ടിന്റെ ദൈർഘ്യവും പ്രതീക്ഷിക്കാവുന്ന യാത്രക്കാരുടെ എണ്ണവും ഉൾക്കൊള്ളുന്ന വിവരങ്ങൾ സഹിതം KSRTC പെരുമ്പാവൂർ ഓഫീസുമായി ചർച്ച ചെയ്തു ഉടനെ പദ്ധതി യാഥാർഥ്യമാകുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.

You May Also Like

CHUTTUVATTOM

  പെരുമ്പാവൂര്‍: നഗരഹൃദയത്തില്‍ ഏറ്റവും തിരക്കേറിയ ഭാഗത്ത് ആലുവ-മൂന്നാര്‍ റോഡരികിലുള്ള യാത്രിനിവാസ് ബസ് ഷെല്‍ട്ടറിലെ ശുചിമുറി മാസങ്ങളായി അടഞ്ഞുകിടക്കുന്നു. ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്കുപോലും ഇടമില്ല. ശുചിമുറി പൂട്ടിയതോടെ ചിലര്‍ ശുചിമുറിയിലേക്കുള്ള വഴിയും, വ്യാപാര...

NEWS

കോടനാട്: കോടനാട് അഭയാരണ്യത്തില്‍ ഡോക്ടര്‍മാര്‍ ദയാവധത്തിന് നിര്‍ദേശിച്ച 18 മാസം പ്രായമായ ആനക്കുട്ടിക്ക് പുതുജീവന്‍ വെയ്ക്കുന്നു. അസ്ഥിക്ക് സാരമായി പരിക്കേറ്റ ആനക്കുട്ടിയെ വിമാനമാര്‍ഗം കൊച്ചിയില്‍ നിന്നും ഗുജറാത്തിലെ വന്‍താരയിലേയ്ക്ക് കൊണ്ടുപോകും. ഒരു ദിവസം...

CRIME

    എറണാകുളം: പെരുമ്പാവൂരില്‍ മൂന്ന് വയസുകാരന്റെ മരണം കൊലപാതകമെന്ന സംശയത്തില്‍ പോലീസ്. അസം സ്വദേശിയായ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. കെട്ടിടത്തില്‍ നിന്ന് വീണാണ് മകന് പരുക്കേറ്റതെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാല്‍ കുഞ്ഞിന്റെ...

CHUTTUVATTOM

പെരുമ്പാവൂര്‍: കേരള കോണ്‍ഗ്രസിന്റെ പ്രസക്തി കേരളത്തില്‍ അനുദിനം വര്‍ധിച്ചുവരികയാണെന്നും മറ്റ് കേരള കോണ്‍ഗ്രസുകളെ അപ്രസക്തമാക്കി കേരളത്തില്‍ പി.ജെ ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസ് വന്‍ മുന്നേറ്റം കൈവരിക്കുമെന്നും ഷിബു തെക്കുംപുറം എംഎല്‍എ. പെരുമ്പാവൂര്‍...

CRIME

പെരുമ്പാവൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്ന് സമൂഹമാധ്യമത്തില്‍ വീഡിയോ ചെയ്തതില്‍ അറസ്റ്റിലായ കായിക അധ്യാപകനെ റിമാന്‍ഡ് ചെയ്തു. പെരുമ്പാവൂര്‍ കാരിയേലി പാറക്കല്‍ ജിജോ ജയിംസിനെയാണ് (35) കോടതി റിമാന്‍ഡ് ചെയ്തത്....

CHUTTUVATTOM

പെ​രു​മ്പാ​വൂ​ർ: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും പെ​രു​മ്പാ​വൂ​രി​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യം ത​ക​ർ​ന്നു വീ​ണു. പെ​രു​മ്പാ​വൂ​ർ ഓ​ട​ക്കാ​ലി വി​എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ന്‍റെ ഇ​രു​മ്പ് പൈ​പ്പ് കൊ​ണ്ട് നി​ർ​മി​ച്ച ഓ​ഡി​റ്റോ​റി​യ​മാ​ണ് ക​ന​ത്ത കാ​റ്റി​ൽ നി​ലം​പൊ​ത്തി​യ​ത്. സ്കൂ​ൾ കെ​ട്ടി​ട​ത്തോ​ടു ചേ​ർ​ന്നാ​യി​രു​ന്നു...

CHUTTUVATTOM

പെരുമ്പാവൂര്‍:വാഴക്കുളത്തെ ബാര്‍ ഹോട്ടലില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍. കളമശേരി സ്വദേശി റിനീഷ് കെ. ബഷീര്‍ (51) ആണ് മരിച്ചത്. പെരുമ്പാവൂര്‍ വാഴക്കുളത്തെ ബാറിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ...

ACCIDENT

പെരുമ്പാവൂര്‍: നെടുങ്ങപ്രയില്‍ ടോറസ് ലോറി കയറിയിറങ്ങി ഏഴ് വയസുകാരന്‍ മരിച്ചു. നെടുങ്ങപ്ര സ്വദേശി ജോഷ്വാ ബേസില്‍ ആണ് മരിച്ചത്. പിതാവിനൊപ്പം കടയില്‍ പോയി മടങ്ങിവരവേയാണ് അപകടമുണ്ടായത്. പിതാവിനൊപ്പം നടന്നുപോകുന്നതിനിടെ കുട്ടിയുടെ മേല്‍ ലോറി...

CHUTTUVATTOM

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയില്‍. ആസാം നൗഗാവ് സ്വദേശി സിറാജുല്‍ ഇസ്ലാം (34) ആണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ...

CHUTTUVATTOM

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ യുവാവ് മരിച്ചനിലയില്‍. തൃശൂര്‍ സ്വദേശി ഋതിക് സണ്ണി ആണ് മരിച്ചത്. പെരുമ്പാവൂര്‍ വല്ലത്ത് ജംഗ്ഷനിലെ ലോഡ്ജിലെ മുകളിലെ നിലയിലാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ പോലീസിനെ അറിയിക്കുകയായിരുന്നു....

CRIME

പെരുമ്പാവൂര്‍: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. അശമന്നൂര്‍ പുന്നയം മറ്റപ്പാടന്‍ ലിയോ (30)യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി....

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീട്ടില്‍ മോഷണത്തിനു ശേഷം യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴോടെ ആയിരുന്നു ആശാ...

error: Content is protected !!