Connect with us

Hi, what are you looking for?

CHUTTUVATTOM

മണ്ണൂർ പോഞ്ഞാശ്ശേരി റോഡ് ; അടിയന്തിര യോഗം വിളിച്ചു ചേർക്കാൻ എം.എൽ.എ കത്ത് നൽകി

sdr

പെരുമ്പാവൂർ : മണ്ണൂർ പോഞ്ഞാശ്ശേരി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുവാൻ പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം ചീഫ് എൻജിനിയറുടെ സാന്നിധ്യത്തിൽ ഇദ്യോഗസ്ഥ തല യോഗം എം.എൽ.എ ഓഫിസിൽ ചേരുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. റോഡുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു യുവാവ് മരണപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് എം.എൽ.എ മന്ത്രിക്കും ചീഫ് എൻജിനിയർക്കും ഇത് സംബന്ധിച്ച് കത്ത് നൽകിയത്. എക്സിക്യൂട്ടീവ് എൻജിനിയർ അടക്കമുള്ള പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരനും യോഗത്തിൽ സംബന്ധിക്കും. നിരവധി തവണ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് അവലോകന യോഗങ്ങൾ നേരിട്ടും ഫോൺ മുഖേനയും നടത്തിയിട്ടും ഉദ്യോഗസ്ഥരുടെയും കരാറുകരന്റെയും അലംഭാവം മൂലമാണ് പദ്ധതി വൈകുന്നതെന്ന് എം.എൽ.എ ആരോപിച്ചു.

പൂർത്തിയാക്കാനുള്ള കലുങ്കുകൾ, കാനകൾ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആണ് നിലവിൽ നടക്കുന്നത്. റോഡ് നിർമാണം പൂർത്തിയാകത്തതിനാൽ ഗതാഗത യോഗ്യമല്ലാതായി തീർന്നിരിക്കുകയാണ്. വെങ്ങോല മുതൽ പോഞ്ഞാശ്ശേരി വരെയുള്ള 3 കിലോമീറ്റർ ഭാഗം മാത്രമാണ് ടാർ ചെയ്തിട്ടുള്ളത്. കാനകളുടെയും കലുങ്കുകളുടെയും നിർമ്മാണം, വൈദ്യുതി പോസ്റ്റുകൾ, ജല വിതരണ പൈപ്പുകൾ എന്നിവയുടെ മാറ്റി സ്ഥാപിക്കൽ എന്നീ കാരണങ്ങൾ കൊണ്ട് വെങ്ങോല മുതൽ മണ്ണൂർ വരെയുള്ള ഭാഗം ടാർ ചെയ്യുവാൻ ഇതുവരെ സാധിച്ചിട്ടില്ല.

വളയൻചിറങ്ങര, ചാവേലിപ്പാടം, സൗത്ത് പരത്തുവയലിപ്പടി, മണ്ണൂർ എന്നീ പ്രദേശങ്ങളിൽ കലുങ്കുകളും കാനകളും നിർമ്മാണം, വശങ്ങൾ കെട്ടി സംരക്ഷിക്കൽ എന്നി പ്രവൃത്തികൾ ആണ് നടക്കുന്നത്. മരണപ്പെട്ട യുവാവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നൽകണം. മണ്ണൂർ പോഞ്ഞാശ്ശേരി റോഡിൽ മരണപ്പെട്ട യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 50 ലക്ഷം രൂപ അനുവദിക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ആവശ്യപ്പെട്ടു. യുവാവിന്റെ മരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് പൊതുമരാമത്ത് വകുപ്പിന് ഒഴിഞ്ഞു മാറുവാൻ സാധിക്കില്ല. 14 മാസങ്ങൾ കൊണ്ട് തീർക്കേണ്ട റോഡ് പ്രവൃത്തി ഉദ്യോഗസ്ഥരുടെ നിഷ്‌ക്രിയത്വം മൂലമാണ് വൈകുന്നതെന്നും എം.എൽ.എ പറഞ്ഞു. ഇതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനോടും എം.എൽ.എ അഭ്യർത്ഥിച്ചിട്ടുണ്ട്.

You May Also Like

CRIME

പെരുമ്പാവൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ആസ്സാം നഗോൺ റബ്ബുൾ അമീൻ (40) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പതമായ സംഭവം. ഭാര്യ പിതാവിനോട് രണ്ടു ലക്ഷം...

CRIME

പെരുമ്പാവൂർ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ മയക്കുമരുന്ന് സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ. പാലക്കാട്  പുത്തനാണിത്തറ അനീഷ് ( 30 )നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘാംഗമാണ്...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ മുഖ്യപ്രതികളായ അന്തര്‍ദേശീയ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനികള്‍ പിടിയില്‍. പാലക്കാട് മുണ്ടൂര്‍ പുതനൂര്‍ പള്ളിപ്പറമ്പില്‍ അബു താഹിര്‍ (39), ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പില്‍ ഹരികൃഷ്ണന്‍ (25),...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പോലീസിന്റെ പിടിയിലായി. ഞാറക്കല്‍ മാനാട്ടുപറമ്പ് സ്വദേശി അരൂക്കാട് ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. അരക്കിലോ കഞ്ചാവുമായി അസം സ്വദേശി ഹബീബുല്‍ റഹ്‌മാന്‍ (27), എട്ട് ബോട്ടില്‍ ഹെറോയിനുമായി അസം സ്വദേശി റഫീഖുല്‍ (29)...

CRIME

കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മൂന്ന് പേരെ പിടികൂടി. കോതമംഗലം കുത്തുകുഴി നെടുമ്പനകുടി ജഗദീഷ് (48), മലയകീഴ് ഒളിക്കമാലി രാജേഷ് തോമസ് (45), വാരപ്പെട്ടി കോഴിപ്പിള്ളി കളപ്പുറത്ത് രാജേഷ്...

CRIME

മൂവാറ്റുപുഴ:വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍ പോലീസ് പിടിയില്‍. വേങ്ങൂര്‍ അരുവപ്പാറ ഈട്ടുങ്കല്‍പടി വിജയന്‍, പ്ലാച്ചേരി അലന്‍, മഞ്ഞാക്കല്‍ രാജന്‍,മേക്കപ്പാല മാലിക്കുടി ബേസില്‍ ജോര്‍ജ്ജ്,...

CRIME

പെരുമ്പാവൂര്‍: ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരില്‍ നിന്നും പിടികൂടി. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി രാഹുല്‍ (28)നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഭാര്യയെ...

ACCIDENT

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ അശമന്നൂരിലെ പെരിയാര്‍വാലി കനാല്‍ അപകടത്തില്‍ മരണം മൂന്നായി. മണര്‍കാട് സ്വദേശി എമില്‍ സുനില്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ മൂന്നായത്. കോതമംഗലത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എമില്‍. ചൊവ്വാഴ്ചയാണ് അപകടം. പെരിയാല്‍വാലി കനാലില്‍...

NEWS

പെരുമ്പാവൂര്‍ : 45 ഗ്രാം ഹെറോയിനുമായി അസം നൗഗാവ് സ്വദേശി മുബാറക്ക് ഹുസൈന്‍ (25) പോലീസ് പിടിയിലായി. മേതല തുരങ്കം കവലയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നാല് സോപ്പുപെട്ടികളിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു...

NEWS

പെരുമ്പാവൂര്‍: ഒരു കിലോ ഹാഷിഷ് ഓയിലുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സാഗര്‍ ഷെയ്ഖ് (21) നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കുന്നത്തുനാട് പോലീസും ചേര്‍ന്ന് പിടികൂടിയത്....

NEWS

പെരുമ്പാവൂര്‍: 10 കിലോ കഞ്ചാവുമായി 4 ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. ഒഡീഷ കണ്ടമാല്‍ പടെരിപ്പട സീതാറാം ദിഗല്‍ (43), പൗളാ ദിഗല്‍ (45), ജിമി ദിഗല്‍ (38), രഞ്ജിത ദിഗല്‍ എന്നിവരെയാണ് പെരുമ്പാവൂര്‍...

error: Content is protected !!