Connect with us

Hi, what are you looking for?

CHUTTUVATTOM

കാലടി പാലം; ഭൂമി ഏറ്റെടുത്ത് നിര്‍മ്മാണം ആരംഭിക്കുവാന്‍ തീരുമാനം.

പെരുമ്പാവൂർ : കാലടി സമാന്തരപാലത്തിന്‍റേയും അപ്രോച്ച് റോഡിന്‍റേയും നിര്‍മ്മാണത്തിനാവശ്യമായ ഭൂമി എത്രയും വേഗം ഏറ്റെടുത്ത് നിര്‍മ്മാണം ആരംഭിക്കുവാന്‍ തീരുമാനമായതായി എം.എല്‍.എമാരായ എല്‍ദോസ് കുന്നപ്പിള്ളിയും, റോജി എം. ജോണും അറിയിച്ചു. ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ എം.എല്‍.എമാര്‍ മുന്‍കയ്യെടുത്ത് വിളിച്ച് ചേര്‍ത്ത ഏറ്റെടുക്കേണ്ട ഭൂമിയുടെ ഉടമകളുടെയും പൊതുമരാമത്ത്, റവന്യു ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. നിലവിലെ പാലത്തിനോട് ചേര്‍ന്ന് പുതിയ പാലവും അപ്രോച്ച് റോഡും നിര്‍മ്മിക്കുവാനായി ഒക്കല്‍, കാലടി പഞ്ചായത്തുകളിലായി 30 സെന്‍റ് ഭൂമിയില്‍ അതിര്‍ത്തികല്ലുകള്‍ സ്ഥാപിക്കുന്ന ജോലിയും കഴിഞ്ഞ ദിവസം പൂര്‍ത്തീകരിച്ചിരുന്നു.

തുടര്‍ന്ന് ഭൂവുടമകളുമായി എം.എല്‍.എമാര്‍ നേരിട്ട് സംസാരിക്കുകയും ഭൂമി ലഭ്യമാക്കുവാനുള്ള സന്നദ്ധത ഭൂവുടമകള്‍ അറിയിക്കുകയും ചെയ്തു. ഇതിന്‍റെ ഭാഗമായി ജില്ലാകളക്ടറുടെ സാന്നിധ്യത്തില്‍ യോഗം വിളിച്ച് ചേര്‍ത്ത് നിലവിലെ ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കുവാനും ഭൂവുടമകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കുന്നതിനും തീരുമാനമായി. ഇത്പ്രകാരം ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുമ്പോള്‍ തന്നെ പാലത്തിന്‍റെ നിര്‍മ്മാണത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള സമ്മതപത്രവും ഭൂവുടമകള്‍ യോഗത്തില്‍ എം.എല്‍.എമാര്‍ക്കും, ജില്ലാ കളക്ടര്‍ക്കും കൈമാറി. ഭൂവുടമകളുടെ സമ്മതം ലഭ്യമായതിനാല്‍ എത്രയും വേഗം പുതിയ പാലത്തിന്‍റെ ടെണ്ടര്‍ നടപടികളിലേക്ക് കടക്കാന്‍ സാധിക്കുമെന്ന് എം.എല്‍.എമാരായ എല്‍ദോസ് കുന്നപ്പിള്ളിയും റോജി എം. ജോണും കൂട്ടിച്ചേര്‍ത്തു.

എംഎൽഎമാർ നിർദേശിച്ചതിനെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പിഡബ്ല്യുഡി ഉദ്യോഗസ്ഥരും , ലാൻഡ് അക്വിസിഷൻ തഹസിൽദാരും പ്രസ്തുത സ്ഥലം സംയുക്തമായി സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭൂവുടമകൾ സ്ഥലം മുൻകൂറായി വിട്ട് നൽകുന്നതിനുള്ള സന്നദ്ധത അറിയിച്ചത്. ജില്ലാ കളക്ടര്‍ ജാഫര്‍ മാലികിന്‍റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ എം.എല്‍.എമാരായഎല്‍ദോസ് കുന്നപ്പിള്ളി, റോജി എം. ജോണ്‍, ഒക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് തോട്ടപ്പിള്ളി, കാലടി പഞ്ചായത്ത് പ്രസിഡന്‍റ് എം.പി. ആന്‍റണി, ഡെപ്യൂട്ടി കളക്ടര്‍ സുനില്‍ലാല്‍, ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ അംബിക, പി.ഡബ്ലു.ഡി എറണാകുളം ബ്രിഡ്ജസ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ റെജീന ബീവി, അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ഷൈനി കെ.പി, റവന്യു വിഭാഗം ഉദ്യോഗസ്ഥര്‍, ബന്ധപ്പെട്ട ഭൂവുടമകള്‍ എന്നിവര്‍ പങ്കെടുത്തു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...