Connect with us

Hi, what are you looking for?

CHUTTUVATTOM

ജലജീവൻ മിഷൻ ശുദ്ധജല വിതരണപദ്ധതിക്ക് വേണ്ടി സ്ഥലം സന്ദർശിച്ചു: എൽദോസ് കുന്നപ്പിള്ളി എം എൽ എ.

പെരുമ്പാവൂർ : കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി  ശുദ്ധജല വിതരണപദ്ധതിക്ക് അശമന്നൂർ പഞ്ചായത്തിന്റെ പരിധിയിൽ ആവശ്യമായി വരുന്ന ടാങ്കുകൾ പണിയുന്നതിനുള്ള സ്‌ഥലം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് അശമന്നൂർ പഞ്ചായത്തിൽ Adv. എൽദോസ് കുന്നപ്പിള്ളി MLA വിളിച്ച്ചേർത്ത യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ഷിജി ഷാജി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന് ശേഷം ടാങ്ക് പണിയുന്നതിനായി പഞ്ചായത്ത്‌ കണ്ടെത്തി കൊടുക്കുന്ന വിവിധ സ്ഥലങ്ങൾ MLA സന്ദർശനം നടത്തുകയുണ്ടായി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ഷിജി ഷാജി, വൈസ് പ്രസിഡന്റ്‌ ജോബി ഐസക്ക്, വാർഡ്‌ മെമ്പർമാരായ ജിജു ജോസഫ്, P P രഘു കുമാർ, സുബൈദ പരീത്, സുബി ഷാജി, വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ തുടങ്ങിയവർ MLA യോടൊപ്പം കൂടെയുണ്ടായിരുന്നു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....