Connect with us

Hi, what are you looking for?

CHUTTUVATTOM

ഉദ്ഘാടനത്തിനൊരുങ്ങി പെരുമ്പാവൂർ ചിൽഡ്രൻസ് പാർക്ക്‌ : എൽദോസ് കുന്നപ്പിള്ളി എം എൽ എ

പെരുമ്പാവൂർ : എറണാകുളത്തിനൊപ്പം തന്നെ വളർന്നു കൊണ്ടിരിക്കുന്ന ചെറുപട്ടണമായ പെരുമ്പാവൂരിൽ കുട്ടികളുടെ മാനസിക ഉല്ലാസത്തിനും കളികൾക്കുമായി ഒരു പാർക്ക് എന്നത് അനിവാര്യതയാണ്. ഇന്നത്തെ കാലത്ത് ഫ്ലാറ്റ് സംസ്‌കാരത്തിൽ കുട്ടികൾ നാല് ചുവരുകൾക്കുള്ളിൽ ഒറ്റപെട്ടു പോകുന്നത് ഒഴിവാക്കാനും കുട്ടികൾക്കും കുടുംബങ്ങൾക്കും വൈകുന്നേരങ്ങൾ ചിലവഴിക്കാനും ആയി പെരുമ്പാവൂരിന്റെ ഹൃദയ ഭാഗത്ത്‌ എല്ലാ സൗകര്യങ്ങളോടും കൂടി ഒരു ചിൽഡ്രൻസ് പാർക്ക്‌ യഥാർഥ്യമാവുകയാണ്.  പെരുമ്പാവൂർ എം എൽ എ യുടെ 2020-2021 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് പാർക്ക് നിർമ്മിക്കുന്നത്.
പെരുമ്പാവൂർ നഗരസഭ പരിധിയിൽ പട്ടാലിനു സമീപം പെരിയാർ വാലിയുടെ അധീനതയിലുള്ള അൻപത് സെന്റ് സ്ഥലത്താണ് ചിൽഡ്രൻസ് പാർക്ക് നിർമാണം പുരോഗമിക്കുന്നത്. മെയ് മാസം ആദ്യം പദ്ധതി പൂർത്തീകരിച്ചു പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കാനുള്ള ലക്ഷ്യമായിട്ടാണ് നിർമാണ പ്രവർത്തനങ്ങൾ മുന്നേറുന്നത്. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അഗ്രി ഹോർട്ടി സോസൈറ്റി ആണ് പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. നിർമാണം പൂർത്തീകരിച്ചു കഴിഞ്ഞു കഴിഞ്ഞാൽ കുട്ടികൾക്കും കുടുംബംങ്ങൾക്കും വിനോദ സഞ്ചാരികൾക്കും ചിൽഡ്രൻസ് പാർക്കൊരു ഉല്ലാസ കേന്ദ്രമായി മാറുമെന്ന് എൽദോസ് കുന്നപ്പിള്ളി എം എൽ എ അറിയിച്ചു.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!