Connect with us

Hi, what are you looking for?

CHUTTUVATTOM

അറക്കപ്പടി സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണ ഉദ്ഘാടനം അഡ്വക്കേറ്റ് എൽദോസ് കുന്നപ്പിള്ളി എംഎൽഎ നിർവഹിച്ചു.

പെരുമ്പാവൂർ : അറക്കപ്പടി വില്ലേജ് ഓഫീസിനെ സ്മാർട്ട് വില്ലേജ് ഓഫീസ് ആക്കുന്നതിനുള്ള നിർമ്മാണ ഉദ്ഘാടനം പെരുമ്പാവൂർ എം എൽ എ അഡ്വ. എൽദോസ് പി കുന്നപ്പിള്ളിൽ നിർവഹിച്ചു. 44 ലക്ഷം രൂപ ചെലവിട്ടാണ് പുതിയ വില്ലേജ് ഓഫീസ് നിർമ്മിക്കുന്നത്. അറയ്ക്കപ്പടിയിൽ വച്ച് നടന്ന ചടങ്ങിൽ വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ ബി ഹമീദ് അധ്യക്ഷത വഹിച്ചു. കുന്നത്തുനാട് തഹസിൽദാർ വിനോദ് രാജ് സ്വാഗതം പറഞ്ഞു.

വെങ്ങോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷംല നാസർ, ജില്ലാ പഞ്ചായത്ത് മെമ്പർ പി എം നാസർ, വെങ്ങോല ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ എം പി സുരേഷ് എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിൽ അറക്കപ്പടി വില്ലേജ് ഓഫീസർ ശ്രീ മുഹമ്മദ് സിദ്ദീഖ് നന്ദി അറിയിച്ചു. കോൺഗ്രസ് അറക്കപ്പടി മണ്ഡലം പ്രസിഡൻറ് അഡ്വ. അരുൺ പോൾ ജേക്കബ്, വെങ്ങോല മണ്ഡലം പ്രസിഡന്റ് വി എച് മുഹമ്മദ്‌, ബ്ലോക്ക് കോൺഗ്രസ് നേതാക്കളായ T M കുര്യാക്കോസ്, ജോജി ജേക്കബ്, രാജു മാത്താറ, എൽദോ മോസസ്, പി എ മുക്താർ തുടങ്ങിയവരും നിരവധി രാഷ്ടീയ സാമൂഹിക പ്രവർത്തകരും PWD ബിൽഡിംഗ്‌സ് ഉദ്യോഗസ്ഥരും, റവന്യു ഉദോഗസ്ഥരും പങ്കെടുത്തു.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...