Connect with us

Hi, what are you looking for?

CHUTTUVATTOM

കാലടി സാമാന്തര പാലത്തിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ അവസാന ഘട്ടത്തിൽ: എൽദോസ് കുന്നപ്പിള്ളിൽ എം എൽ എ.

പെരുമ്പാവൂർ : നിർദ്ധിഷ്ട കാലടി  സാമാന്തര പാലത്തിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ അവസാന ഘട്ടത്തിൽ എത്തിയതായി എൽദോസ് കുന്നപ്പിള്ളിൽ എം എൽ എ അറിയിച്ചു.
പെരുമ്പാവൂരിനും അങ്കമാലിക്കും ഇടയിൽ എം.സി. റോഡിൽ പെരിയാറിന് കുറുകെയാണ് നിലവിൽ പാലം സ്ഥിതി ചെയ്യുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കാലടിക്ക് വളരെ അടുത്താണ്‌. ഈ പട്ടണത്തിൽ പ്രശസ്തമായ സംസ്കൃത സർ‌വ്വകലാശാലയും സ്ഥിതിചെയ്യുന്നു. പ്രസിദ്ധ ക്രസ്തീയ തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ പള്ളി കാലടിയ്ക്ക് ഏകദേശം എട്ടുകിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്. കാലടി യിലെ ഗതാഗത കുരുക്ക് കുറയ്ക്കാൻ പുതിയ പാലം വരുന്നതോടെ ഏറെ സഹായകരമാകും. പെരുമ്പാവൂർ മണ്ഡലത്തിലെ ചേലാമറ്റം വില്ലേജ് പരിധിയിൽ 25 സെന്റ് സ്ഥലമാണ്  നിർദ്ധിഷ്ട പാലത്തിനായി ഏറ്റെടുക്കുന്നത്.
സ്ഥലം ഏറ്റെടുക്കാൻ വേണ്ട നിയമപരമായ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായതായും കേരളത്തിൽ തന്നെ  സ്ഥലമേറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്ന പദ്ധതിയായി കാലടി പാലനിർമാണം മാറി എന്നും എൽദോസ് കുന്നപ്പിള്ളി എംഎൽഎ. കാലടി സമാന്തര പാലത്തിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായ 4 (1)  നോട്ടിഫിക്കേഷൻ ഉടനെ പുറത്തിറങ്ങും. കൂടാതെ സാമൂഹ്യ ആഖാത പഠനം നടത്തുന്നതിനായി രാജഗിരി കോളേജ് അധികൃതരെ ചുമതലപ്പെടുത്തിയതായും എം എൽ എ അറിയിച്ചു.  സ്ഥലം ഏറ്റെടുക്കൽ നടപടികൾ  കഴിഞ്ഞതോടെ ഉടനെ തന്നെ ടെണ്ടർ പൂർത്തീകരിച്ചു നിർമാണം ഉടനെ ആരംഭിക്കാൻ ആകുമെന്ന് എൽദോസ് കുന്നപ്പിള്ളി എം എൽ എ അറിയിച്ചു.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!