കോതമംഗലം: ഭിന്നശേഷി പുനരധിവാസ മേഖലയില്‍ പീസ് വാലിയുടേത് തുല്യതയില്ലാത്ത മാതൃകയാണെന്ന് മന്ത്രി വി.ഇ അബ്ദുല്‍ ഗഫൂര്‍. നെല്ലിക്കുഴി പീസ് വാലിയില്‍ നവീകരിച്ച ഫിസിയോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായരുന്നു മന്ത്രി. സമാനതകളില്ലാത്ത ജീവിത പ്രതിസന്ധികളോട് പടവെട്ടി വീല്‍ചെയറില്‍ ഇരുന്നു കൊണ്ട് സിവില്‍ സര്‍വീസ് കരസ്ഥമാക്കിയ ഷെറിന്‍ ഷഹന ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു. ചുറ്റുമുള്ളവരുടെ ചെറിയ സഹായങ്ങള്‍ പോലും ഭിന്നശേഷിക്കാരുടെ ജീവിതത്തെ ശക്തമായി സ്വാധീനിക്കുമെന്ന് തന്റെ ജീവിത അനുഭവങ്ങള്‍ ചൂണ്ടികാട്ടി ഷെറിന്‍ ഷഹന പറഞ്ഞു.
പീസ് വാലി ചെയര്‍മാന്‍ പി.എം അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.പീസ് വാലി ഭാരവാഹികളായ ജസ്റ്റിസ് സി.കെ അബ്ദുല്‍ റഹീം, നൂര്‍ മുഹമ്മദ് സേട്ട്, രാജീവ് പള്ളുരുത്തി, റഷീദ് കോട്ടയില്‍,മുവാറ്റുപുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയ്സ് മേരി ആന്റണി, നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് സനീറ നസീര്‍,ഡോ രമ്യ മാത്യു എന്നിവര്‍ പ്രസംഗിച്ചു.



















































