Connect with us

Hi, what are you looking for?

NEWS

സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തിന്റെ പാസിംഗ് ഔട്ട് പരേഡ് പല്ലാരിമംഗലത്ത് നടന്നു.

കോതമംഗലം : പല്ലാരിമംഗലം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തിന്റെ മൂന്നാമത് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. പരേഡിന്റെ ആരംഭം കുറിച്ചു കൊണ്ട് പോത്താനിക്കാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സമീഷ് പി എച്ച് പതാക ഉയർത്തി.പ്രൗഢഗംഭീരമായ ചടങ്ങോടെ നടന്ന പാസിംഗ് ഔട്ട് പരേഡിൽ ആന്റണി ജോൺ എം എൽ എ കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓ ഇ അബ്ബാസ്,ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാമോൾ ഇസ്മായിൽ,പോലീസ് ഓഫീസർ ആമിന ടി പി,പി ടി എ പ്രസിഡന്റ് ഷിജീബ് എൻ എസ്,വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പാൾ സുനിത രമേഷ് എന്നിവർ പങ്കെടുത്തു.

പരേഡിൽ നായകത്വം വഹിച്ച പരേഡ് കമാൻഡർ കുമാരി ഫർസാന അലിയാർ,സെക്കൻഡ് ഇൻ കമാൻഡർ മുഹമ്മദ് അസ്ലം,പ്ലറ്റൂൺ ലീഡേഴ്സ് ആയ സാബിത്ത് കെ എ,അഫ്നിത ജബ്ബാർ എന്നിവർക്കുള്ള പുരസ്കാരം എം എൽ എ നൽകി.എസ് പി സി ഓഫീസർമാരായ ബിജു കെ നായർ,ആൻമേരി ജോൺ എന്നിവരാണ് കേ‍ഡറ്റുകൾക്ക് പരിശീലനം നൽകിയത്.രക്ഷിതാക്കളും മറ്റ് പൊതു ജനങ്ങളും പങ്കെടുത്ത ചടങ്ങിന് സ്കൂൾ ഹെഡ്മാസ്റ്റർ പി എൻ സജിമോൻ കൃതജ്ഞത രേഖപ്പെടുത്തി.

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തിൽ പുതിയ മുൻഗണന കാർഡുകൾ വിതരണം ചെയ്തു. 240 മുൻഗണന കാർഡുകളുടെ വിതരണ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു .താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

NEWS

കോതമംഗലം : കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ 88-)0 വാർഷികവും സ്തുത്യർഹമായ സേവനത്തിനു ശേഷം വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പും, പഠന- കലാ-കായിക പ്രതിഭകൾക്ക് പുരസ്കാര വിതരണവും നടത്തി. വി. മാർ...