Connect with us

Hi, what are you looking for?

CHUTTUVATTOM

ജനകീയ ഉദ്ഘാടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു.

പല്ലാരിമംഗലം : പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് ബഡ്സ് സ്പെഷ്യൽ സ്കൂളിന് ജില്ലാപഞ്ചായത്ത് അനുവദിച്ച പതിമൂന്ന് ലക്ഷംരൂപ ഉപയോഗിച്ച് നിർമ്മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാട പരിപാടിയിലേക്ക് ജില്ലാപഞ്ചായത്തംഗത്തെ ക്ഷണിക്കാതിരുന്ന പഞ്ചായത്ത് അധികാരികളുടെ നടപടിയിൽ പ്രതിഷേധിച്ച് സി പി ഐ എം പല്ലാരിമംഗലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ ബ്ലോക്കിന്റെ ജനകീയ ഉദ്ഘാടനവും, പ്രതിഷേധയോഗവും സംഘടിപ്പിച്ചു.

ജനകീയ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം കെ ടി അബ്രഹാമും, പ്രതിഷേധയോഗം ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദും ഉദ്ഘാടനംചെയ്തു. ലോക്കൽ സെക്രട്ടറി എം എം ബക്കർ അദ്ധ്യക്ഷതവഹിച്ചു. കവളങ്ങാട് സഹകരണബാങ്ക് പ്രസിഡന്റ് കെ ബി മുഹമ്മദ്, ബ്ലോക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ എ എ രമണൻ, എ പി മുഹമ്മദ്, മുബീന ആലിക്കുട്ടി, മുൻപഞ്ചായത്ത് പ്രസിഡന്റ് സി എച്ച് അലിയാർ, പി കെ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like