Connect with us

Hi, what are you looking for?

CRIME

അതിഥി തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടു പോയി പീഢിപ്പിച്ചയാൾ അറസറ്റിൽ.

പെരുമ്പാവൂർ : അതിഥി തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത മകളെ ഒറീസയിലേക്ക് തട്ടിക്കൊണ്ടു പോയി പീഢിപ്പിച്ച കേസിൽ ഒരാൾ അറസറ്റിൽ . ഒഡീഷ റായിഗഡ സ്വദേശി ജയാസൻ ബാഗ് (കിഷൻ 27 ) നെയാണ് കോടനാട് പോലീസ് ഒറീസയിൽ നിന്നും അറസ്റ്റ് ചെയ്തത്. 2019 ഒക്ടോബറിലാണ് സംഭവം. ബീഹാർ സ്വദേശികളുടെ മകളും, സ്ക്കൂൾ വിദ്യാർത്ഥിനിയുമായ കുട്ടിയെ ഇയാൾ ഒറീസയിലേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ദിവസങ്ങൾക്കു ശേഷം ഇയാൾ പെൺകുട്ടിയെ വാഹനത്തിൽ കേരളത്തിലേക്ക് കയറ്റിവിട്ടു. തുടർന്ന് ഒളിവിൽ പോയി.

ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിൻറെ നേതൃതത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും, സംഘം നക്സൽ ബാധിത പ്രദേശമായ മുനിഗുഡയിൽനിന്നും പ്രതിയെ സാഹസികമായി പിടികൂടുകയുമായിരുന്നു. കോടനാട് ഇൻസ്പെക്ടർ സജി മർക്കോസ്, എസ്.ഐ രാജേന്ദ്രൻ, എ.എസ്.ഐ മാരായ ലാൽ .ജി ,പ്രദീപ് കുമാർ, സി.പി.ഒ നജാഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...