Connect with us

Hi, what are you looking for?

CRIME

മോഷണം നടത്തിയ ഇതര സംസ്ഥാനത്തൊഴിലാളികള്‍ പെരുമ്പാവൂര്‍ പോലീസിന്റെ പിടിയില്‍

പെരുമ്പാവൂര്‍: അല്ലപ്രയില്‍ മോഷണം നടത്തിയ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍. ആസാം നൗഗാവ് സ്വദേശി മുര്‍സലീം (32), വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി ലോഹില്‍ മണ്ഡല്‍ (20) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. 13 ന് പുലര്‍ച്ചെ അല്ലപ്രാ കുറ്റിപ്പാടത്തുള്ള വര്‍ക്ക് ഷോപ്പില്‍ നിന്നും 65000 രൂപ വില വരുന്ന വെല്‍ഡിംഗ് സാമഗ്രികളും, കോപ്പര്‍ കേബിളുകളും
മോഷ്ടിക്കുകയായിരുന്നു.തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. നേരത്തെ മോഷണക്കേസില്‍ പ്രതിയായ മുര്‍സലീം നാല് മാസം മുമ്പാണ് ജയിലില്‍ നിന്നിറങ്ങിയത്. ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിത്ത്, എസ്.ഐമാരായ വി.എം ഡോളി , ഒ.എസ്. രാധാകൃഷ്ണന്‍, എസ്.സി.പി. ഒ പി.എ അബ്ദുല്‍ മനാഫ്, സി.പി.ഒ മാരായ കെ.എ അഭിലാഷ്, ശ്രീജിത്ത് രവി, ജിഞ്ചു മത്തായി, എം.കെ നിഷാദ്
എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്

 

You May Also Like

NEWS

കോതമംഗലം: ചേലാട് കള്ളാട് ചെങ്ങമനാട്ട് സാറാമ്മ ഏലിയാസിനെ വീടിനുള്ളില്‍ പട്ടാപ്പകല്‍ കൊലപ്പെടുത്തിയ സംഭവം നടന്ന് നാല്‍പ്പത് ദിവസം പിന്നിട്ടിട്ടും കേസ് തെളിയിക്കാനായില്ല. പ്രതിയെ കണ്ടെത്താനായില്ലെന്നതിനു പുറമേ പ്രതിയിലേക്കുള്ള സൂചന പോലും കണ്ടെത്താനായിട്ടില്ല. ഡിവൈഎസ്പിമാരുടെ...

NEWS

കോതമംഗലം : കിണർ വൃത്തിയാക്കാനിറങ്ങിയ ഗ്യഹനാഥൻ മുങ്ങി മരിച്ചു. രക്ഷാപ്രവർത്തിന് ഇറങ്ങി, അവശനിലയിയ നാട്ടുകാരനെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു.വാരപ്പെട്ടി പഞ്ചായത്ത് രണ്ടാം വാർഡിൽ ഉൾപ്പെടുന്ന കുടമുണ്ടയിലാണ് സംഭവം. കുടമണ്ട പുഞ്ചകുഴി ശശി (58)...

NEWS

കോതമംഗലം:വാഹന യാത്രികര്‍ക്ക് സഹായത്തിനായി ഡിവൈഎഫ്‌ഐ അടിവാട് ഈസ്റ്റ് യൂണിറ്റ് അടിവാട് വെട്ടിത്തറ റോഡില്‍ കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ചു. ഡിവൈഎഫ്‌ഐ കവളങ്ങാട് ബ്ലോക്ക് സെക്രട്ടറി ഷിജോ അബ്രഹാം ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് യൂണിറ്റ്് സെക്രട്ടറി...

NEWS

പെരുമ്പാവൂര്‍: അതിഥി തൊഴിലാളികള്‍ക്കിടയില്‍ പോലീസിന്റെ പരിശോധന. കഞ്ചാവ്, എംഡിഎംഎ, ഹെറോയിന്‍, നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പടെ ലക്ഷങ്ങള്‍ വില വരുന്ന വസ്തുക്കളാണ് പോലീസ് പിടികൂടിയത്. മയക്കുമരുന്ന് വലിയ്ക്കാന്‍ ഉപയോഗിക്കുന്ന ഹുക്കയും പിടികൂടിയിട്ടുണ്ട്. ഇതുമായി...