Connect with us

Hi, what are you looking for?

NEWS

പുതിയ ഹൈറേഞ്ച് കവാടം: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് ഡീന്‍ കുര്യാക്കോസ് എം.പി

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി എന്‍.എച്ച് 85 ല്‍ നേര്യമംഗലത്തെ പുതിയ പാലത്തിന്റ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. നേര്യമംഗലത്തു നിന്നും പാലത്തിന്റെ തുടക്ക ഭാഗത്ത്, മറ്റ് ഔപചാരിക ചടങ്ങുകള്‍ ഇല്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിക്കുകയായിരുന്നു. കഴിഞ്ഞ മാസത്തില്‍ ആരംഭിച്ച് കൊച്ചി മുതല്‍ മൂന്നാര്‍ വരെ പാതയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ പ്രവര്‍ത്തിയില്‍ ഉള്‍പ്പെടുന്നതാണ് നേര്യമംഗലം പാലം.

പാലത്തിന്റെ ഇരു കരകളിലും സ്ഥലം ഏറ്റെടുപ്പ് നടപടികള്‍ പുരോഗമിക്കുകയാണ്. നേര്യമംഗലം ഭാഗത്ത് ലാന്റ് അക്വിസിഷനായി 3ഡി വിജ്ഞാപനം പുറപ്പെടുവിച്ചു. തുടര്‍ന്ന് നഷ്ടപരിഹാര വിതരണം പൂര്‍ത്തിയാക്കും. പട്ടയമില്ലാത്ത ആളുകളുടെ പുനരധിവാസം സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്.1924-ല്‍ തിരുവിതാംകൂര്‍ ഭരണാധികാരി സേതു ലക്ഷ്മി ബായിയുടെ കാലത്ത് നിര്‍മ്മാണം ആരംഭിച്ച്, 1935 മാര്‍ച്ച് 2-ന് ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയുടെ കാലത്ത് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത്, ഏറെ ചരിത്ര പ്രധാനമായ പഴയ പാലം നിലനിര്‍ത്തിയാണ് സമീപത്ത് പുതിയ പാലം നിര്‍മ്മിക്കുന്നത്.

214 മീറ്റര്‍ നീളവും ഇരുവശവും 1.5 മീറ്റര്‍ നടപ്പാത ഉള്‍പ്പെടെ 11.5 മീറ്റര്‍ വീതിയില്‍, 42.8 മീറ്റര്‍ നീളമുള്ള 5 സ്പാനായാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. ആകെ പൈലിന്റെ എണ്ണം 60 ആണ്. കൊച്ചി മുതല്‍ മൂന്നാര്‍ വരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 1250 കോടി രൂപയുടെ അനുമതിയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തില്‍ നിന്നും ലഭിച്ചിരിക്കുന്നത്. ചടങ്ങില്‍ കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് സൈജന്റ് ചാക്കോ,ജിന്‍സിയ ബിജു, സൗമ്യ ശശി, ബാബു ഏലിയാസ്, ജൈമോന്‍ ജോസ്, അഡ്വ.പിഎസ്എ കബീര്‍, പിആര്‍ രവി, ജോസ് സവിത എന്നിവര്‍ സന്നിഹിതരായിരുന്നു.

You May Also Like

CHUTTUVATTOM

മൂവാറ്റുപുഴ : കാൽനൂറ്റാണ്ടിന്റെ സാങ്കേതിക മികവിന്റെയും അക്കാദമിക മുന്നേറ്റങ്ങളുടെയും നിറവിൽ വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളേജിന്റെ രജതജൂബിലി ആഘോഷങ്ങൾക്ക് സമാപനം. രജതജൂബിലി സമാപന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സാങ്കേതിക...

CHUTTUVATTOM

കോതമംഗലം: അയ്യങ്കാവ് വൃന്ദാവനം എൻ. ശശിധരൻ നായർ (72) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്‌ച 11ന് വീട്ടുവളപ്പിൽ. ഭാര്യ: രമാദേവി. മക്കൾ: രമേശ്, ലക്ഷ്മി. മരുമക്കൾ: ദേവിക, സന്ദീപ്.

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണി, അന്തീനാട്ട് അഗസ്റ്റിൻ മാത്യു (പാപ്പച്ചൻ-86) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്‌ച 3ന് ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫെറോന പള്ളിയിൽ. ഭാര്യ : പെണ്ണമ്മ നീലൂർ എടേട്ട് കുടുംബാഗം. മക്കൾ : മേരി...

CHUTTUVATTOM

കോതമംഗലം: സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎ ആദരം 2026 എന്ന പ്രോഗ്രാമിലൂടെ മുഴുവൻ ജീവനക്കാരെയും ആദരിച്ചു. ലോക്കൽ മാനേജർ,പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, അധ്യാപകർ, അനദ്ധ്യാപകർ, സ്കൂൾ ബസ് ജീവനക്കാർ, സ്കൂൾ പാചക...

CHUTTUVATTOM

കോതമംഗലം: തടത്തികവല ചെമ്മലയിൽ പരേതനായ സി.പി തോമസിന്റെ ഭാര്യ റോസ (79) നിര്യാതയായി. സംസ്കാരം  വെള്ളിയാഴ്‌ച 2.30ന് കോതമംഗലം സെന്റ് ജോർജ് കത്തിഡ്രലിൽ. മക്കൾ: പോളി, മോളി, സോളി, ജോളി. മരുമക്കൾ: ഡെന്നിസ്,...

CHUTTUVATTOM

കോതമംഗലം: മാലിപ്പാറ ഫാത്തിമ മാതാ യു.പി. സ്കൂളിന്റെയും,സെന്റ്.മേരീസ് ദൈവാലയത്തിന്റെയും പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് വാസൻ ഐ കെയറിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. 250 പേർ നേത്ര പരിശോധന ക്യാമ്പിൽ പങ്കെടുത്തു....

NEWS

കോതമംഗലം: തിരുഹൃദയ സന്യാസിനീ സമൂഹം കോതമംഗലം ജ്യോതി പ്രോവിൻസ് അംഗമായ സി. പ്രഭ മറ്റത്തിൽ എസ്എച്ച് (71) നിര്യാതയായി. സംസ്കാരം ശനിയാഴ്ച 3ന് മൈലക്കൊമ്പ് തിരുഹൃദയ മഠം സെമിത്തേരിയിൽ. പരേത മൈലക്കൊമ്പ് മറ്റത്തിൽ...

CHUTTUVATTOM

കോതമംഗലം: സിഎംസി കോതമംഗലം പാവനാത്മാ പ്രോവിൻസിലെ കുറുപ്പംപടി മഠാംഗമായ സി. എയ്ഞ്ചൽ മേരി (സെലിന സി എം -86) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച  2.30ന്  കുറുപ്പംപടി (മുടക്കിരായി) സെൻ്റ് പീറ്റർ ആൻഡ് പോൾസ്...

CHUTTUVATTOM

കോതമംഗലം : എറണാകുളം ജില്ലയിലെ മികച്ച ജില്ലാ വിദ്യാഭ്യാസ ഓഫീസിനുള്ള പ്രഥമ പുരസ്കാരം കോതമംഗലം ജില്ലാ വിദ്യാഭ്യാസ ഓഫീസിന്. വിദ്യാഭ്യാസ ഉപഡയറക്‌ടർ സുബിൻ പോൾ പുരസ്ക്‌കാരം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കൈമാറി. തുടർന്ന്...

CHUTTUVATTOM

കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ യുവതി അറസ്‌റ്റിൽ. കോട്ടപ്പടി ഐരൂർ വാവേലി ഭാഗത്ത് ചിരട്ടക്കൽ മിനിമോൾ (48) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.കോതമംഗലത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ...

CRIME

കോതമംഗലം: പല്ലാരിമംഗലത്ത് വീട് കുത്തിത്തുറന്ന് മോഷണം. 11 പവന്‍ സ്വര്‍ണവും, 25,000 രൂപയും നഷ്ടപ്പെട്ടു. പല്ലാരിമംഗലം സ്വദേശി പുല്ലായിക്കാട്ട് സഹല്‍ സിദ്ധിഖിന്റെ വീട്ടിലാണ് അര്‍ദ്ധരാത്രിയോടെ മോഷണം നടന്നത്. ബുധനാഴ്ച ബന്ധുവിനെ എയര്‍പോര്‍ട്ടില്‍ നിന്ന്...

CHUTTUVATTOM

കൊച്ചി: നാടക കലാകാരനും സംഘാടകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. 78 വയസ്സായിരുന്നു. കലാ കൂട്ടായ്മ സൂര്യയുടെ അമരക്കാരനായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൂര്യകൃഷ്ണ മൂർത്തി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരളത്തിന്റെ കലാ-സാംസ്‌കാരിക...

error: Content is protected !!