Connect with us

Hi, what are you looking for?

NEWS

വാഗ്‌ദാനം പാഴായി, നി​ർ​മാ​ണോ​ദ്ഘാ​ടനം പൊടിയായി; റോഡിൽ കുത്തിയിരുന്ന് നാട്ടുകാർ.

നേര്യമംഗലം : കൊ​ച്ചി-​കു​മ​ളി പ്ര​ധാ​ന പാ​ത​യി​ൽ നേ​ര്യ​മം​ഗ​ലം മു​ത​ൽ പ​നം​കൂ​ട്ടി വ​രെ​യു​ള്ള ഭാ​ഗ​ത്ത് റോ​ഡ് ത​ക​ർ​ന്നി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. നേര്യമംഗലം മുതൽ പനം കൂട്ടി വരെ ഈ റോഡ് നവീകരണത്തിന് 28 കോടി അനുവദിക്കുകയും, ഉൽഘാടനം നടത്തുകയും ചെയ്തെങ്കിലും പണി മാത്രം തുടങ്ങിയില്ല എന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. മൂന്ന് സ്കൂളുകൾ ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങൾ ഉള്ളതും ബസ് സർവ്വീസുകൾ, വിനോദ സഞ്ചാരികൾ ഉൾപ്പെടെ നിരവധിയാളുകൾ സഞ്ചരിക്കുന്നതുമായ ഈ റോഡിന് എന്ന് ശാപമോക്ഷം ലഭിക്കുമെന്നുള്ള ആശങ്കയാണ് പരിസരവാസികളെ സമര മാർഗ്ഗത്തിലേക്ക് ഇറക്കിയത്. പ​ണിഇപ്പോൾ തുടങ്ങും എന്ന വാഗ്ദാനം നൽകിയാണ് ക​രാ​റു​കാ​ര​നും അധികാരികളും ജനപ്രതിനിധികളും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ട​ൽ ന​ട​ത്തു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

2018ൽ ​കേ​ന്ദ്ര റോ​ഡ് ഫ​ണ്ടി​ൽനി​ന്ന് 28 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. 2019 ഓ​ഗ​സ്റ്റ് ഒ​ൻ​പ​തി​ന് റോ​ഡ് നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും ന​ട​ത്തി. റീ ​ടാ​റിം​ഗി​നാ​യി റോ​ഡ് പ​ല​യി​ട​ത്തു കു​ത്തിപ്പൊ​ളി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ പൊ​ടി​ശ​ല്യ​വും രൂ​ക്ഷ​മാ​യി. ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ റോ​ഡി​ൽ നി​ര​ത്തി​യി​രി​ക്കു​ന്ന മ​ണ​ലി​ലും ച​ര​ലി​ലും വീ​ഴു​ന്ന​ത് നി​ത്യ സം​ഭ​വ​മാ​യി. ഫ​ണ്ട് അ​നു​വ​ദി​ച്ച്‌ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും റോ​ഡ് സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​കാണാമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സ്ത്രീകളും കുട്ടികളും അടങ്ങിയ പരിസരവാസികൾ റോഡ് ഉപരോധിച്ചുകൊണ്ട് പ്രതിഷേധ സമരം നടത്തിയത്.

 

You May Also Like

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായി നിൽക്കുന്ന നീണ്ടപാറ,ചെമ്പൻകുഴി പ്രദേശങ്ങളിൽ 40 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കോതമംഗലം : നേര്യമംഗലത്ത് ഇന്നലെ വൈകിട്ട് കാട്ടാന ഇറങ്ങി. കൊച്ചി- ധനുഷ് കോടി ദേശീയപാതയോരത്ത് നേര്യമംഗലം പാലത്തിനും റാണി കല്ല് വളവിനും ഇടയിലാണ് കൂട്ടം തെറ്റിയ ഒറ്റയാൻ റോഡിൽ തങ്ങുന്നത്. ഇതോടെ യാത്രക്കാർ...

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

error: Content is protected !!