Connect with us

Hi, what are you looking for?

NEWS

തകര്‍ന്ന റോഡിലെ കുഴിയില്‍ താറാവിന്റെ നീരാട്ട് നാട്ടുകാര്‍ക്കെല്ലാം കൗതുകക്കാഴ്ചയായി.

കോതമംഗലം: തകര്‍ന്ന റോഡിലെ കുഴിയില്‍ താറാവിന്റെ നീരാട്ട് നാട്ടുകാര്‍ക്കെല്ലാം കൗതുകക്കാഴ്ചയായി. നേര്യമംഗലത്തിനടുത്ത് മണിയന്‍പാറ-ചെമ്പന്‍കുഴി റോഡിലെ കുഴിയിലാണ് കഴിഞ്ഞ ദിവസം താറാവിന്റെ കുളി. കുളം പോലെ വെള്ളം തളംകെട്ടിയ റോഡിലെ വമ്പന്‍ കുഴിയില്‍ ഇറങ്ങിയ താറാവുകള്‍ക്ക് നീരാട്ടുകേളി കുശാലായി. അതിനിടെ ഇരയെയും കിട്ടി. റോഡിന് രണ്ടുപ്രാവശ്യമായി ഏഴുകോടി രൂപ അനുവദിച്ചതായി കാട്ടി ബോര്‍ഡ് വച്ചിട്ടുണ്ട്. അതല്ലാതെ റോഡ് പണി നടത്താറില്ലെന്നതും തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം .ഫണ്ടും ബോര്‍ഡും ഉയര്‍ത്തി ജനപ്രതിനിധികള്‍ ജയിക്കുമ്പോള്‍ നാട്ടുകാര്‍ തോല്‍ക്കുകയാണന്ന അഭിപ്രായവും ഉണ്ട്.

നേര്യമംഗലം മുതല്‍ നീണ്ടപാറ വരെ എട്ടുകിലോമീറ്റര്‍ റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായി. സാധാരണ വാഹനങ്ങള്‍ക്ക് ഈ റോഡിലൂടെ കടന്നുപോകാന്‍ വളരെ പ്രയാസമാണെന്ന് റോഡിലെ കുഴിയില്‍ചാടി നിരവധി ഇരുചക്രവാഹനങ്ങളാണ് മറിയുന്നത് നിത്യ സംഭവമാണ്.

You May Also Like

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...