Connect with us

Hi, what are you looking for?

NEWS

ദേശീയ പാതയിൽ കാട്ടാനയുടെ വിളയാട്ടം

കോതമംഗലം : നേര്യമംഗലത്ത് ഇന്നലെ വൈകിട്ട് കാട്ടാന ഇറങ്ങി. കൊച്ചി- ധനുഷ് കോടി ദേശീയപാതയോരത്ത് നേര്യമംഗലം പാലത്തിനും റാണി കല്ല് വളവിനും ഇടയിലാണ് കൂട്ടം തെറ്റിയ ഒറ്റയാൻ റോഡിൽ തങ്ങുന്നത്. ഇതോടെ യാത്രക്കാർ ഭീതിയിലായി.
കാട്ടാനകളുടെ സാന്നിധ്യം ഈ ഭാഗത്ത് പതിവായതിനാൽ ദേശീയ പാത വഴി മൂന്നാറിലേക്കുള്ള സഞ്ചാരികൾ ഉൾപെടെയുള്ള യാത്രക്കാരും ഭീതിയിലാണ്. രാത്രിയിലും പുലർച്ചയും ഇതുവഴി കടന്ന് പോകുന്ന യാത്രികർ ജാഗ്രത പുലർത്തണമെന്ന് വനപാലകർ മുന്നറിയിപ്പ് നൽകി. കാട്ടാന ഇറങ്ങുന്നത് തടയാൻ നടപടി വേണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്.

ചിത്രം : ദേശീയ പാതയിൽ ഇറങ്ങിയ കാട്ടാന

You May Also Like

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...