Connect with us

Hi, what are you looking for?

NEWS

നേര്യമംഗലത്ത് ഇടുക്കി റോഡിലേക്ക് മരങ്ങൾ മറിഞ്ഞ് വീണ് ഗതാഗതം സ്തംഭിച്ചു.

നേര്യമംഗലം: ഇടുക്കി റോഡിൽ നാൽപത്തിയാറേക്കറിന് മുകളിലെ വാരിക്കാട്ട് അമ്പലത്തിന് സമീപം വനമേഖല ഭാഗത്ത് അപകട സാധ്യത ഉയർത്തിയിരുന്ന മരങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായ മഴയിൽ റോഡിലേക്ക് മറിഞ്ഞ് വീണ് ഗതാഗത തടസ്സമുണ്ടാക്കിയത്. വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ
കോതമംഗലം ഫയർ സ്റ്റേഷനിലെ സേനാംഗങ്ങളായ സീനിയർ ഫയർ ഓഫീസർ ബി.സി. ജോഷി, അഗ്നി രക്ഷാ സേനാംഗങ്ങളായ പി.എം.റഷീദ്, ജയ്സ് ജോയി,എസ്.ആർ.മനു, കെ.എൻ.ബിജു, ഷിബു ജോസഫ്,എന്നിവരങ്ങുന്നസംഘമാണ് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതംപുന:സ്ഥാപിച്ചത്.

കവളങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിൻസിയ ബിജുവിൻ്റെ നേതൃത്വത്തിൽ നാട്ടുകാരും രംഗത്തുണ്ടായിരുന്നു.ഏതു സമയവും റോഡിലേക്ക്നിലംപതിക്കാവുന്ന തരത്തിൽ നിരവധിവൻമരങ്ങളാണ് നേര്യമംഗലം-ഇടുക്കി റോഡിനു സമീപവും, കൊച്ചി-ധനുഷ്കോടി
ദേശീയപാതയിലുമായിനിൽക്കുന്നത്.നിരവധി വാഹനങ്ങളും യാത്രക്കാരുംസഞ്ചരിക്കുന്നഈപ്രദേശങ്ങളിൽപലപ്പോഴുംറോഡിലേക്ക് മരങ്ങൾ വീണ് അപകടാവസ്ഥസൃഷ്ടിക്കുന്നുണ്ട്. നേര്യമംഗലം മേഖലയിലും സമീപ സ്ഥലങ്ങളിലും പാതയോരങ്ങളിൽഅപകടകരമായഅവസ്ഥയിൽനിൽക്കുന്നമുഴുവൻമരങ്ങളും മുറിച്ച് മാറ്റുവാൻ നടപടിസ്വീകരിക്കണമെന്ന്കവളങ്ങാട്ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡൻ്റ് ജിൻസിയ ബിജു അധികൃതരോട് ആവശ്യപ്പെട്ടു.

You May Also Like

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...