Connect with us

Hi, what are you looking for?

CHUTTUVATTOM

എംബിറ്റ്സിൽ സ്റ്റെം സെൽ ഡൊണേഷൻ രെജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീറിംഗ് കോളേജിലെ എൻ എസ്‌ എസ്‌ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്റ്റെം സെൽ ഡൊണേഷൻ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സും രെജിസ്ട്രേഷൻ ക്യാമ്പും  സംഘടിപ്പിച്ചു. കേരള സാങ്കേതിക സർവകലാശാല എൻ എസ്‌ എസ്‌ യൂണിറ്റിന്റെ കീഴിലെ കെടിയു കെയർ, ഡി കെ എം എസ്‌ -ബി എം എസ്‌ ടി ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ. പി സോജൻ ലാൽ ബോധവൽക്കരണ പരിപാടിയുടെ ഉത്‌ഘാടനം നിർവഹിച്ചു.
കെടിയു കെയർ സംസ്ഥാനത്താകമാനം സംഘടിപ്പിച്ചിട്ടുള്ള സ്റ്റെം സെൽ ബോധവൽക്കരണ- രെജിസ്ട്രേഷൻ പരിപാടികളുടെ ഭാഗമായിട്ടാണ് എംബിറ്റ്‌സ് ക്യാമ്പ് സംഘടിപ്പിച്ചത്.
ഡി കെ എം എസ്‌- ബിഎംഎസ്ടി ഇന്ത്യ ഡെപ്യൂട്ടി മാനേജർ ചിന്മ മധുസൂദനൻ, അസ്സോസിയേറ്റ് മാനേജർ അഖില സുരേഷ് എന്നിവർ ക്ലാസ്സുകൾ നയിച്ചു. കോളേജിലെ ഇരുന്നൂറ്റി അമ്പതോളം വിദ്യാർത്ഥികൾ സ്റ്റെം സെൽ രെജിസ്ട്രേഷൻ സമ്മതപത്രം നൽകി.  കെ ടി യു കെയർ സംസ്ഥാന കോർഡിനേറ്ററും എംബിറ്റ്‌സ് എൻ എസ്‌ എസ്‌ പ്രോഗ്രാം ഓഫീസറുമായ ഷിജു രാമചന്ദ്രൻ, പ്രോഗ്രാം ഓഫീസർ ബേസിൽ എൽദോസ് വോളന്റീയർ സെക്രട്ടറി അഭിജിത് കെ സന്തോഷ് എന്നിവർ സംസാരിച്ചു.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...