കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കരിയൂരിലെ ഏഴാം വാർഡിലാണ് എൽ ഡി ഫ് ന് രണ്ട് സ്ഥാനാർത്ഥികളുള്ളതായി പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. വാർഡ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനാണെന്നും, സ്ഥാനാർത്ഥി ശ്രീദേവി ബാബു ആണെന്നും CPIM തൃക്കാരിയൂർ ലോക്കൽ സെക്രട്ടറികെ.ജി ചന്ദ്രബോസ് രംഗത്ത് വരുകയും സോഷ്യൽ മീഡിയ വഴി പ്രചാരണം ആരംഭിക്കുകയും ചെയ്തു. എന്നാൽ എൽ ഡി ഫ് ലെ സീറ്റ് തങ്ങൾക്ക് ആണെന്നും വാർഡിൽ സിപിഐ ചിഹ്നത്തിൽ റിയ റിജുവാണ് മത്സരിക്കുന്നതെന്നും പറഞ്ഞ് CPI ലോക്കൽ സെക്രട്ടറി എം ജി പ്രസാദും രംഗത്തെത്തിയതോടെയാണ് വോട്ടർമാർക്ക് ആശയക്കുഴപ്പവും അമ്പരപ്പും ഉണ്ടായത്. ഇരു പ്രാദേശിക നേതാക്കന്മാരും പരസ്യമായി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുകയും, രണ്ടുപേരും തങ്ങളുടെ ഫേസ് ബുക്ക് അക്കൗണ്ട് വഴി സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തുകയും വോട്ട് അഭ്യര്‍ത്ഥന നടത്തുകയും ചെയ്തു.