കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കാരിയൂരിൽ 3 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.5,6,7 വാർഡുകളിലെ തൃക്കാരിയൂർ – വളവുകുഴി റോഡ്,ആയക്കാട് അമ്പലപ്പടി – ചിറളാട് റോഡ്,തൃക്കാരിയൂർ – കരുപ്പുഴികടവ് റോഡ് എന്നീ 3 റോഡുകളുടെ നവീകരണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്.മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 3 റോഡുകൾക്ക് കൂടി 30 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.
റോഡുകളുടെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിനി രവി,പഞ്ചായത്ത് മെമ്പർമാരായ അരുൺ സി ഗോവിന്ദ്,ശോഭാ രാധാകൃഷ്ണൻ,സന്ധ്യാ സുനിൽ കുമാർ,കെ ജി ചന്ദ്രബോസ്,കെ പി ജയകുമാർ,കെ എൻ ശ്രീജിത്ത്,എം ജി പ്രസാദ്,ശ്രീദേവി ബാബു തുടങ്ങിയവർ സന്നിഹിതരായിരുന്നു.