കോതമംഗലം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ വേനൽ മഴയിലും, കാറ്റിലും ചെറുവട്ടൂർ പാറേപ്പീടിക ഭാഗത്ത് വീടുകൾക്കും, കാർഷിക വിളകൾക്കും കനത്ത നാശ നഷ്ട്ടമുണ്ടായ വീടുകൾ സന്ദർശിച്ച് അർഹരായവർക്ക് സഹായം നൽകി എന്റെ നാട് കൂട്ടായ്‌മ. സഹായത്തിന് അർഹയായ ആമിന പ്ലാങ്കോട്ടിലിന്റെ വീട്ടിലെത്തി എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം ധന സഹായം കൈമാറി.
