പെരുമ്പാവൂര്‍ : അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തു നിന്നും മൊബൈൽ ഫോൺ മോഷണം നടത്തിയ രണ്ട് പേർ പിടിയിൽ. തിരുവനന്തപുരം ഉദയം കുളങ്ങര ചെങ്കൽ വഞ്ചികുഴി കടം പറക്കൽ പുത്തൻവീട് നിന്നും ഇപ്പോൾ മാറമ്പിള്ളി സ്കൂളിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന സതീഷ് (29), തമിഴ്നാട് മേലൂർ ജില്ലയില്‍ മധുരൈ മേലൂർ പല്ലപ്പെട്ടിഗ്രാമത്തില് മഹാരാജ (32) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടാക്കളെ പിടികൂടുന്നതിന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തുന്നതിനിടയിലാണ് ഇവര്‍ പിടിയിലാകുന്നത്.
രാത്രി 10 മണിക്ക് പെരിയാർ ജംഗ്ഷന് സമീപം മോഷണ മുതലുകൾ എന്ന് സംശയിക്കുന്ന രണ്ടു മൊബൈൽ ഫോണുകളുമായി സംശയാസ്പദമായി നിൽക്കുന്നതായി കാണപ്പെട്ട ഇവരെ അന്വേഷസംഘം പിടികൂടുകയായിരുന്നു. പിന്നാലെ മൊബൈൽ ഫോൺ മോഷണം പോയതായി പരാതിയെത്തി. പരാതിയുമായി വന്ന അതിഥി തൊഴിലാളിയുടെതാണ് ഈ മൊബൈല്‍ എന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇൻസ്പെക്ടർ രഞ്ജിത്ത്, സബ്ബ് ഇൻസ്പെക്ടർമാരായ റിൻസ് എം. തോമസ്, അനിൽകുമാർ, എസ്.സി.പി.ഒ മാരായ ഷിനോജ്, ഷിബു, സുബൈർ, ബാബു, ധന്യ മുരളി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.