Connect with us

Hi, what are you looking for?

CHUTTUVATTOM

141 വയോജനങ്ങള്‍ക്ക് സൗജന്യമായി മുഴുവന്‍ പല്ല് സെറ്റുകള്‍ നല്‍കി മാര്‍ ബസേലിയോസ് ഡെന്റല്‍ കോളേജ് ചരിത്രനേട്ടത്തിലേക്ക്

കോതമംഗലം: 141 അര്‍ഹരായ വയോജനങ്ങള്‍ക്ക് സൗജന്യമായി മുഴുവന്‍ പല്ല് സെറ്റുകള്‍ നല്‍കി മാര്‍ ബസേലിയോസ് ഡെന്റല്‍ കോളേജ് ചരിത്രനേട്ടത്തിലേക്ക്. കാതമംഗലം മാര്‍ത്തോമ ചെറിയപള്ളിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ ബസേലിയോസ് ഡെന്റല്‍ കോളേജിലെ പ്രോസ്ഥോഡോണ്ടിക്‌സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘സുസ്മിതം 2026’ മെഗാ സാമൂഹിക സേവന പദ്ധതി ശ്രദ്ധേയ വിജയമായി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സമ്പൂര്‍ണ ദന്തനഷ്ടം സംഭവിച്ച 141 അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി മുഴുവന്‍ പല്ല് സെറ്റുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്തുകൊണ്ടാണ് കോളേജ് മറ്റൊരു ചരിത്രനേട്ടത്തിന് സാക്ഷ്യം വഹിച്ചത്.

പരമ്പരാഗതമായി കുറഞ്ഞത് അഞ്ച് ക്ലിനിക്കല്‍ സന്ദര്‍ശനങ്ങള്‍ ആവശ്യമായ മുഴുവന്‍ പല്ല് സെറ്റ് നിര്‍മ്മാണ നടപടികള്‍, ഈ പദ്ധതിയുടെ ഭാഗമായി പ്രത്യേകമായി ആസൂത്രണം ചെയ്ത ത്വരിത ചികിത്സാ രീതിയിലൂടെ 24 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കി. ജൂലൈ 19-ന് പ്രധാന ക്ലിനിക്കല്‍, ലബോറട്ടറി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂലൈ 20-ന് എല്ലാ ഗുണഭോക്താക്കള്‍ക്കും പല്ല് സെറ്റുകള്‍ വിതരണം ചെയ്തു. പ്രായമായ രോഗികള്‍ക്ക് ആവര്‍ത്തിച്ചുള്ള ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നൂതന മാതൃക നടപ്പിലാക്കിയത്.

ഒരേ വേദിയില്‍ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ സൗജന്യ മുഴുവന്‍ പല്ല് സെറ്റുകള്‍ വിതരണം ചെയ്ത പരിപാടി എന്ന നേട്ടത്തിനായി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലേക്കുള്ള രേഖപ്പെടുത്തല്‍ നടപടികളും ചടങ്ങിനോടനുബന്ധിച്ച് പൂര്‍ത്തിയാക്കിയതായി കോളേജ് സെക്രട്ടറി സലിം ചെറിയാന്‍, പ്രിന്‍സിപ്പല്‍ ഡോ. ബൈജു പോള്‍ കുര്യന്‍ എന്നിവര്‍ പറഞ്ഞു. കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മന്ത്രി വി. ഇ. അബ്ദുല്‍ ഗഫൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കോതമംഗലം മേഖലാ മെത്രാപ്പോലീത്ത അഭിവന്ദ്യ ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി.

 

You May Also Like

NEWS

കോതമംഗലം: കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളി കന്നി 20 പെരുന്നാളിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളില്‍ എല്ലാ വകുപ്പുകളുടെയും ഏകോപനം ഉറപ്പാക്കണമെന്ന് കോതമംഗലം താലൂക്ക് വികസന സമിതി യോഗത്തില്‍ ഷിബു തെക്കുംപുറം എംഎല്‍എ. മിനി സിവില്‍...

ACCIDENT

കോതമംഗലം: കാട്ടുപോത്ത് ഇടിച്ച് കാര്‍ ഭാഗികമായി തകര്‍ന്നു. യാത്രക്കാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഭൂതത്താന്‍കെട്ട് – വടാട്ടുപാറ റോഡില്‍ വനമേഖലയിലെ തുണ്ടം ജംഗ്ഷനില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു....

NEWS

കൊച്ചി : വിദ്യാഭ്യാസ മുന്നേറ്റത്തിൽ അധ്യാപകരുടെ പങ്ക് വലുതാണെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപി. കെ.എസ്.എസ്.ടി.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അധ്യാപക ദിനാഘോഷവും അവാർഡ് വിതരണവും...

NEWS

കോതമംഗലം: പുന്നേക്കാട് തൊണ്ടുങ്ങല്‍ എല്‍ദോസിന്റെ ഭാര്യ അനുജ (31) നിര്യാതയായി. സംസ്‌കാരം നടത്തി നിര്യാതയായി. പരേത വടാട്ടുപാറ തെക്കേടത്ത് കുടുംബാഗമാണ്. മകന്‍: എഡ്വിന്‍ ആന്റണിഎല്‍ദോസ്  

NEWS

കോതമംഗലം: വടാട്ടുപാറ കുറിച്ചിയില്‍ സോമന്‍ (80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഓമന രാജകുമാരി കൊമ്പനാല്‍ കുടുംബാഗം. മക്കള്‍:ബിനി, ബിനോയി , ബിബിന്‍ . മരുമക്കള്‍ : ലാലു, സന്ധ്യ , സൗമ്യ...

CRIME

വാഴക്കുളം: കാവനയിലെ വാടക വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി. 49 ഗ്രാം ഉണങ്ങിയ കഞ്ചാവും 6010 രൂപയുമാണ് മൂവാറ്റുപുഴ എക്സൈസ് സംഘം ഇന്നലെ വൈകുന്നേരം പിടിച്ചെടുത്തത്. റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.എസ്.അനില്‍ കുമാറിനു ലഭിച്ച...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലംപമ്പ സംസ്ഥാന പാതയുടെ ഭാഗമായ ഊന്നുകല്‍വെങ്ങല്ലൂര്‍ റോഡ് വീതി കൂട്ടി ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിക്കണമെന്ന് ആവശ്യം. റോഡിന്റെ വീതിക്കുറവും അപകടകരമായ വളവുകളും വാഹന യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. നിര്‍മാണത്തിലെ അപാകതകള്‍...

NEWS

കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. കോതമംഗലം ധര്‍മഗിരി ആശുപത്രിയുടെയും ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളജിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തിയത്....

CRIME

കോതമംഗലം: ബംഗ്ലാദേശിലേക്ക് തോക്ക് കടത്തിയ ഏഴംഗ സംഘത്തിലെ ബംഗാള്‍ സ്വദേശി കോതമംഗലത്ത് പിടിയില്‍. പശ്ചിമ ബംഗാള്‍ ദക്ഷിന്‍ സുന്ദര്‍പുര്‍ സ്വദേശി സാബിര്‍ അലി മോണ്ടല്‍ (39) ആണ് അറസ്റ്റിലായത്. കോതമംഗലം ആയക്കാട് നിന്ന്...

CRIME

കോതമംഗലം: ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേരെ ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. അടിമാലി മച്ചിപ്ലാവ് സ്വദേശികളായ ബ്രിജിത്ത്, സുനീഷ് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് നിഗമനം. ഇവര്‍ക്കായി അന്വേഷണം...

CHUTTUVATTOM

കോതമംഗലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും, വിബിജി റാം ജി പദ്ധതിയിലുമായി എറണാകുളം ജില്ലയിൽ ആദ്യമായി 125 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളിയെ ആദരിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ...

CHUTTUVATTOM

കോതമംഗലം: അപകടകരമായ വളവിൽ തട്ടേക്കാട് പ്രവർത്തിച്ചുവരുന്ന ഫോറസ്റ്റ് ചെക്ക് പോസ്റ്റ് അടിയന്തിരമായി മാറ്റിസ്ഥാപിക്കാൻ വനം വകുപ്പ് മന്ത്രി ഷിബു ബേബിജോൺ നിർദ്ദേശം നൽകി. ഉത്തരവിൻ്റെ പകർപ്പ് കോതമംഗലം എംഎൽഎക്കും വനം വകുപ്പ് അധികൃതർക്കും...

error: Content is protected !!