Connect with us

Hi, what are you looking for?

CHUTTUVATTOM

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മലയാറ്റൂർ സ്വദേശി പിടിയിൽ.

പെരുമ്പാവൂർ : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ. മലയാറ്റൂർ ആലൻവിളയിൽ വീട്ടിൽ പ്രിൻസ് (31) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. ജോർജ് തോമസ് എന്നയാൾക്കാണ് കുത്തേറ്റത്. വാഹനം ഓടിയ്ക്കുന്നതുമായി ബന്ധപ്പെട്ട കണക്കുകളിൽ പ്രിൻസ് കൃത്രിമം കാണിക്കുന്നവെന്ന സംശയം വാഹന ഉടമസ്ഥനെ ധരിപ്പിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. ശനിയാഴ്ച രാത്രി നീലീശ്വരത്തുള്ള കമ്പനി ക്വാർട്ടേഴ്സ് പരിസരത്ത് വച്ചായിരുന്നു സംഭവം.

എസ്.എച്ച്.ഒ ബി.സന്തോഷ്, എസ്.ഐ മാരായ റ്റി.ബി.ഡിപിന്‍, റ്റി.ആര്‍.ബിബിന്‍, എസ്.ശിവപ്രസാദ്‌, എ.എസ്.ഐ അബ്ദുൾ സത്താർ, സീനിയർ സിവിൽ പോലീസ് ഓഫീസർ അനിൽ കുമാർ, സി.പി.ഒ മാരായ പ്രിൻസ്, സിദ്ദിഖ്, ജയന്തി എന്നിവരാണ് അന്വേഷണ സംഘത്തിലുളളത്.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...