Connect with us

Hi, what are you looking for?

CRIME

വനത്തിൽ നിന്നും ഉടുമ്പിനെ പിടികൂടി കറിവെച്ച് കഴിച്ച കേസിൽ നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു

കോതമംഗലം : നേര്യമംഗലം വനത്തിൽ നിന്ന് ഉടുമ്പിനെ പിടികൂടി കൊന്ന് കറിവെച്ച് കഴിച്ച സംഭവത്തിൽ നാലുപേരെ വനപാലകർ അറസ്റ്റുെ ചെയ്തു. വാളറ കെയ്യിക്കൽ കെ.എം. ബാബു (50), വാളറ തെപ്പെറമ്പിൽ ടി.കെ. മനോഹരൻ, മകൻ മജേഷ് (20), വാളറ അഞ്ചാം ​​​മൈൽ സെറ്റിൽ മെന്റിലെ പൊന്നപ്പൻ( 52) എന്നിവരെയാണ് നേര്യമംഗലം റെയ്ഞ്ച് ഓഫിസർ സുനിൽ ലാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ജനുവരി 26 നാണ് കൊച്ചി – ധനുഷ്കോടി ദേശീയ പാതയിലെ മൂന്ന് കലുങ്ക് ഭാഗത്ത് നിന്നും ആറ് കിലോയിലേ​റെ തൂക്കം വരുന്ന കൂറ്റൻ ഉടുമ്പിനെ ഇവർ വേട്ടയാടി പിടിച്ചത്. പിന്നീട് നാലു പേരും ഇറച്ചി വീതം വെച്ചെടുത്തു. ഇത് കറിവെച്ച് ഭക്ഷിക്കുകയും ചെയ്തു.
കറിവെക്കാൻ ഉപയോഗിച്ച പാത്രങ്ങളും ആയുധങ്ങളും വനപാലകർ പിടികൂടിയിട്ടുണ്ട്.

ഭക്ഷിച്ചതിന് ശേഷം ബാക്കി വന്ന ഇറച്ചിയും പിടികൂടിയിട്ടുണ്ട്. പ്രതികളെ പിടികൂടുവാനുള്ള അന്വേഷണത്തിൽ നേര്യമംഗലം റേഞ്ച്
വാളറ ഡപ്യൂട്ടി റേഞ്ച് ഓഫിസർ സിജി മുഹമ്മദ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി.ആർ. ജയപ്രകാശ്, എ.എസ്. രാജു തുടങ്ങിയവരും പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...