Connect with us

Hi, what are you looking for?

NEWS

ലാപ്പ്ടോപ്പുകൾ വിതരണം ചെയ്തു

കോതമംഗലം:  നാഷണൽ എൻ ജി ഒ  കോൺഫഡറേഷൻ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പ്രോജക്ടിന്റെ ഭാഗമായി 50% സബ്സിഡിയോട് കൂടി സന്നദ്ധ സംഘടനകൾക്കും , വിദ്യാർത്ഥികൾക്കും നൽകുന്ന ലാപ്ടോപ്പിന്റെ  വിതരണോൽഘാടനം കോതമംഗലം രൂപത വികാരിജനറാൾ മോൺ. ഫ്രാൻസിസ് കീരംപാറ നിർവ്വഹിച്ചു. കോതമംഗലം രൂപതയിൽ ചേർന്ന സമ്മേളനത്തിൽ സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് റിസേർച്ച് ആൻ്റ് ഡവല്മെൻറ് സ്റ്റഡീസ് ചെയർപേഴ്സൻ ഇന്ദിര കെ. നായർ അധ്യക്ഷതവഹിച്ചു . നാഷണൽ എൻജിഒ കോൺഫെഡറേഷൻ കോഡിനേറ്റർ അനന്തു കൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. ഫാ. അരുൺ വലിയതാഴത്ത് , പ്രസാദ് വാസുദേവ്, അഡ്വ. തോമസ് മാത്യു ,  ജാൻസി ജോഷി, ജയൻ റാത്തപ്പിള്ളിൽ, ലിറ്റി റോണി എന്നിവർ പ്രസംഗിച്ചു .
ഇന്ത്യയിലെ സന്നദ്ധസംഘടനകളുടെ കൂട്ടായ്മയാണ് നാഷണൽ എൻ.ജി.ഒ  കോൺഫെഡറേഷൻ . കോൺഫെഡറേഷനിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സംഘാനകൾ വഴിയാണ് ഈപദ്ധതികൾ നടപ്പിലാക്കുക.  40000 രൂപയുടെ ലാപ്പ്ടോപ്പ് 50 ശതമാനം സബ്സീഡിയോടുകൂടി 20000 രൂപക്കാണ് നൽകിയത്. ഇതിന്റെ ആദ്യ ഘട്ട വിതരണത്തിൽ 67 പേർക്ക് ലാപ്‌ടോപ്പ് നൽകി.
കേരള ലേബർമൂവ്മെൻറിന്റെ സഹകരണത്തോടെയാണ് രൂപതയിൽ പ്രോഗ്രാം സംഘടിപ്പിച്ചത്.
നാഷണൽ എൻ ജി ഒ ഫെഡറേഷൻ്റെ സഹകരണത്തോടെ ലാപ്പ്ടോപ്പ് കൂടാതെ കോഴികൂട് , തയ്യൽമെഷീൻ  തുടങ്ങിയവയും 50%സബ്സിഡിനിരക്കിൽ വിതരണംചെയ്യുമെന്ന് കെ.എൽ എം രൂപത ഡയറക്ടർ ഫാ. അരുൺ വലിയതാഴത്ത് പറഞ്ഞു.

You May Also Like

NEWS

കോതമംഗലം: സാമൂഹിക, സാംസ്കാരിക, യുവജന ക്ഷേമ മേഖലകളിൽ അരനൂറ്റാണ്ടായി നിറസാന്നിധ്യമായ കോതമംഗലം വൈഎംസിഎയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ പ്രൗഢഗംഭീരമായ സമാപന സമ്മേളനത്തോടെ അവസാനിച്ചു. ചടങ്ങിനോടനുബന്ധിച്ച് നവീകരിച്ച വൈഎംസിഎ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും കോതമംഗലം എംഎൽഎ...

NEWS

തിരുവനന്തപുരം : തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ സംരക്ഷിത പ്രദേശങ്ങളിലെ ജനവാസ മേഖലകളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് നാളെ തിങ്കളാഴ്ച വനം വന്യജീവി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ കേരള നിയമസഭാ സമുച്ചയത്തിൽ ഉന്നത തല യോഗം...

NEWS

കോതമംഗലം: പിണവൂര്‍കുടി ഉന്നതിയില്‍ ആദിവാസി യുവതി വീട്ടുമുറ്റത്ത് കടുവയെ കണ്ടതായി അഭ്യൂഹം. ആര്‍.ആര്‍.ടി. സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പിണവൂര്‍കുടി മുക്ക് ഭാഗത്ത് താമസിക്കുന്ന സ്വപ്‌ന കൃഷ്ണന്‍ ആണ് കടുവയെ കണ്ടതായി പറയുന്നത്....

ACCIDENT

കോതമംഗലം: കുട്ടമ്പുഴയിൽ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കുട്ടി ഉള്‍പ്പെടെ നാല് പേര്‍ക്ക് സാരമായ പരിക്ക്. കുട്ടിയുടെ നില ഗുരുതരം. കുട്ടമ്പുഴ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കൂവപ്പാറ മലയംകണ്ടത്തില്‍ അജയന്‍ (47), മകന്‍...

NEWS

കോതമംഗലം: കോഴിപ്പിള്ളിക്ക് സമീപം വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈന്‍ തകര്‍ന്ന് വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി. റോഡിലെ ടാറിംഗ് തകര്‍ന്ന് ഗര്‍ത്തം രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് കോഴിപ്പിള്ളി പാലത്തിനും പമ്പ്...

NEWS

പെരുമ്പാവൂര്‍: ഹോട്ടല്‍ കച്ചവടത്തിന്റെ മറവില്‍ ലഹരിവസ്തുക്കള്‍ വില്‍പന നടത്തിവന്ന കേന്ദ്രത്തില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ലഹരിശേഖരം പിടികൂടി. ഹോട്ടലില്‍നിന്ന് 219ഗ്രാം കഞ്ചാവും 17ഗ്രാം ഹെറോയിനും എക്‌സൈസ് സംഘം കണ്ടെടുത്തു. പരിശോധനയ്ക്കിടെ ഹോട്ടല്‍...

NEWS

മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് നാല് വര്‍ഷം തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ പോക്സോ കോടതി. മൂവാറ്റുപുഴ കുഴിമറ്റം നഗര്‍ പടിഞ്ഞാറെ കുടിയില്‍ കണ്ണന്‍...

CRIME

കോതമംഗലം: കോതമംഗലത്ത് രണ്ട് വീടുകളിൽ മോഷ്‌ണം. കോതമംഗലം സെൻ്റ് അഗസ്റ്റിൻസ് സ്‌കൂളിന് സമീപവും ചെങ്കരയിലുമാണ് മോഷ്ണം നടന്നത്. രണ്ടിടത്തും വീട്ടിൽ ആളുകൾ ഇല്ലാതിരുന്ന സമയത്താണ് കവർച്ച.സെൻ്റ് അഗസ്റ്റിൻസ് സ്‌കൂളിന് സമീപം തണ്ണിക്കോട്ട് സജിയുടെ...

NEWS

കോതമംഗലം: എം എ ഇൻ്റർനാഷണൽ സ്‌കൂളിൽ സൗഹൃദ ഫുട്ബോൾ മത്സരം നടത്തി. അധ്യാപരുടെയും രക്ഷാകർത്താക്കളുടെയും ടീമുകൾ തമ്മിലായിരുന്നു മത്സരം. കുട്ടികൾ ഇഷ്ട ടീമിൻ്റെ ജെഴ്‌സി അണിഞ്ഞെത്തി ജെഴ്‌സി ഡേയും ആഘോഷിച്ചു. സ്കൂൾ ഗ്രൗണ്ടിൽ...

NEWS

കോതമംഗലം: കലാ സാംസ്‌കാരിക സംഘടനയായ ഫാസിന്റെ നാൽപതാം വാർഷികത്തോടനുബന്ധിച്ച് ഹൈസ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി കലാ- സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു. ഹൈസ്കൂൾ, കോളേജ് വിഭാഗങ്ങളിൽ കഥ, കവിത, ഉപന്യാസം, മൊബൈൽ ഫോട്ടോഗ്രാഫി, ഷോർട്ട് ഫിലിം,എന്നീ...

NEWS

കോതമംഗലം : മാർ തോമ ചെറിയ പള്ളിയുടെ ആഭിമുഖ്യത്തിൽ ഷിബു തെക്കുംപുറം എംഎൽഎക്ക് സ്വീകരണവും വിദ്യാർത്ഥികൾക്ക് ആദരവും നൽകി. യാക്കോബായ സുറിയാനി സഭയുടെ സൺ‌ഡേ സ്കൂൾ പ്രസിഡന്റായി നിയോഗിക്കപ്പെട്ട കോതമംഗലം മേഖല മെത്രാപ്പോലീത്ത...

NEWS

കോതമംഗലം: ശബരി റെയിൽ പദ്ധതി വീണ്ടും മരവിപ്പിക്കാനുള്ള സാഹചര്യം ഭയപ്പെടുന്നതായി ശബരി ആക്ഷൻ കൗൺസിൽ.എറണാകുളം, ഇടുക്കി,കോട്ടയം എന്നീ ജില്ലകളിൽ നിന്നും ശബരി പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനമായ 11 (1) 2026...

error: Content is protected !!