കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടി നാലു സെൻ്റ് കോളനിയിലെ 28 കുടുംബാംഗങ്ങളെ വിമല ഗിരി സ്ക്കുളിലേക്ക് മാറ്റിപാർപ്പിച്ചു. കളക്ടരുടെ നിർദ്ദേശപ്രകാരമായിരുന്നു. ഉരുൾപൊട്ടൽ സാധ്യതയായ പ്രദേശമാണ് സത്രപ്പടി നാലൂ സെൻ്റ് കോളിനി. കോതമംഗലം തഹസിൽദാർ, റെയിഞ്ചൽ’ കുട്ടമ്പുഴ സർക്കിൾ ഇൻസ്പെക്ടർ മഹേഷ് കുമാർ, പഞ്ചായത്ത് സ്റ്റാൻറ്റിൻ കമ്മിറ്റി ചെയർമാൻ, സിബി കെ.എ, പഞ്ചായത്ത് മെമ്പർ ജോഷി പൊട്ടയ്ക്കൽ ‘ഷീല രാജീവ്, എന്നിവർ നേതൃത്ത്വം നൽകി. രാത്രിയിൽ ഒരു കഷ്ട്ടപെട്ടാണ് കോളനി നിവാസികളെ മാറ്റിയത്.
റോഡുപുറമ്പോക്കിൽ നിന്നും ഒഴിവാക്കി ഞങ്ങൾക്ക് കുന്നിമലമുകളിൽ താമസിക്കുവാൻ സ്ഥലം തന്നു പഞ്ചായത്ത് എന്നാണ് കോളനിക്കാരുടെ പരാതി. ഇല്ലിത്തണ്ടു പ്രദേശത്തു നിന്നു വരുന്ന വെള്ളക്കെട്ടുകൾ കോളിനിയിലെ എല്ലാം വീടുകളികളിലേക്ക് ഉറവയായി വരുകയാണ്. കഴിഞ്ഞ വർഷം പ്രളയത്തിലും സത്രപ്പടി ക്യാമ്പുകളിൽ മാറ്റി പാർപ്പിച്ചിരുന്നു. മാറ്റി പാർപ്പിക്കുന്നതിനാൽ മാത്രം ശ്വാശത പരിഹാരം ലഭിച്ചിട്ടില്ല. കോളിക്കാർക്ക് നിരപ്പായ സ്ഥലം എത്രയുംപ്പെട്ടന്ന് കണ്ടത്തിത്തരണമെന്നാണ് കോളിനി നിവാസിയായ രാഹുൽ സുകുമാരൻ ആവശ്യപ്പെടുന്നത്.