Connect with us

Hi, what are you looking for?

NEWS

കരുണ വറ്റാത്തവരുടെ കാരുണ്യം തേടി കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത്; പാവപ്പെട്ട രോഗികൾക്ക് ഒരുകൈ സഹായം നൽകാം.

കുട്ടമ്പുഴ. കോവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്നവർക്ക് ആവശ്യ സാധനങ്ങൾ എത്തിക്കുവാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. ആദിവാസി മേഖലയടക്കം വേറിട്ടു കിടക്കുന്ന വാർഡുകളിൽ സഹായങ്ങളെത്തിക്കുക എന്നത് ഏറേ പ്രയാസകരമാണ്. നികുതി വരുമാനം കുറഞ്ഞ പഞ്ചായത്തായത്തുകളിൽ ഒന്നാണ് കുട്ടമ്പുഴ പഞ്ചായത്ത്. കഴിയുന്നത്ര ദുരിത ബാധിതരെ സഹായിക്കാനുള്ള തീരുമാനമാണ് പഞ്ചായത്ത് എടുത്തിട്ടുള്ളത്.

പദ്ധതിയിലേക്ക് നല്ലവരായിട്ടുള്ളവരുടെ സംഭാവനകൾ അഭ്യർഥിക്കുന്നു. സംഭാവനകൾ യൂണിയൻ ബാങ്ക് കുട്ടമ്പുഴ ശാഖയിലെ പൊതു അക്കൗണ്ടായ 4038020100 17797, ഐ.എഫ്.സി യു.ബി.ഐ. നമ്പർ 540382 ലേക്ക് നൽകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ ആവശ്യപ്പെട്ടു.

You May Also Like