Connect with us

Hi, what are you looking for?

NEWS

ഹൈബി ഈഡൻ M.Pയുടെ ടാബ് ചലഞ്ച് ആവേശമാക്കി കോട്ടപ്പടി യൂത്ത് കോൺഗ്രസ്‌

കോട്ടപ്പടി : കോതമംഗലം നിയോജക മണ്ഡലത്തിലെ കോട്ടപ്പടി മണ്ഡലത്തിൽ ഹൈബി ഈഡൻ M.Pയുടെ ടാബ് ചലഞ്ചിന്റെ ഭാഗമായി കോട്ടപ്പടി പഞ്ചായത്തിലെ ഏറ്റവും നിർദനരായ വിദ്യാർത്ഥികളെ കണ്ടെത്തിയാണ് യൂത്ത് കോൺഗ്രസ്‌ കോട്ടപ്പടി മണ്ഡലം കമ്മിറ്റി T.Vകൾ നൽകിയത്. ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികളെ കണ്ടെത്തി പഠന സൗകര്യങ്ങൾ എർപെടുത്തുവാനുള്ള ശ്രമം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരംഭിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രിസിടന്റ് ലിജോ ജോണി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈബി ഈഡൻ M.P ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി വാഹിദ് പാനിപ്ര സ്വാഗതം ആശംസിച്ചു.

കെ.പി.സി.സി.നിർവാഹ സമിതിയങ്കം കെ.പി ബാബു,ഡി.സി.സി ജനറൽ സെക്രട്ടറി adv.അബു മൊയ്‌ദീൻ, കവളങ്ങാട് കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ എബി എബ്രഹാം,യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡന്റ് ടിറ്റോ ആന്റണി, കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് എം കെ വേണു, കോട്ടപ്പടി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൽദോസ് എം കെ, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ബെന്നി പോൾ, എ കെ സജീവൻ, യൂത്ത് കോൺഗ്രസ് ഇടുക്കി പാർലമെന്റ് ജനറൽ സെക്രട്ടറി സിബി കെ.എ, പഞ്ചായത്ത് അംഗം ഷൈമോൾ ബേബി, ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡന്റ് പി വി മൈദീൻ, ജോസ് കൈതമന, സിയാദ് കുന്നതാൻ, എന്നിവർ ആശംസകൾ അറിയിച്ചു.

You May Also Like