Connect with us

Hi, what are you looking for?

NEWS

സൂത്രം കൊണ്ട് ഓട്ടയടച്ചു; കുടിവെള്ള പ്രശ്നം അതിരൂക്ഷം, അനങ്ങാപ്പാറ നയം സ്വീകരിച്ചു അധികാരികളും.

  • ജെറിൽ ജോസ് കോട്ടപ്പടി.

കോട്ടപ്പടി : കുടിവെള്ള പദ്ധതി ഉണ്ടായിട്ടും ഒരിറ്റു വെള്ളത്തിനായി നെട്ടോട്ടമോടുകയാണ് കോട്ടപ്പടി പഞ്ചായത്തിലെ മൂന്നാം വാർഡിൽ പെട്ട വാവേലി നിവാസികൾ. കഴിഞ്ഞ ഇരുപത്തി നാല് ദിവസമായി വാവേലി കവലയിലും, 32ദിവസമായി മോസ്കോ കുന്നിലെ പരിസര പ്രദേശത്തും കുടിവെള്ളം എത്തിയിട്ടില്ല. പെരിയാറിൽനിന്നും പേഴാട് പമ്പിൽ എത്തിക്കുന്ന വെള്ളം അവിടെ ഫിൽറ്റർ ചെയ്തശേഷം കല്ലുമല യിലുള്ള ടാങ്കിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. അവിടെനിന്നാണ് വിതരണത്തിന് ഈ വാവേലി ഭാഗത്തേക്ക് വെള്ളം കൊണ്ടു പോകുന്നത്. കല്ലുമലയിൽ നിന്നും മാവേലിക്ക് വെള്ളം കൊണ്ടുപോകുന്ന പൈപ്പുകൾ എല്ലാം തന്നെ കാലപ്പഴക്കം കൊണ്ട് ദ്രവിച്ചു ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്.

കുടിവെള്ളത്തിനായി ആളുകൾ നെട്ടോട്ടമോടുമ്പോൾ വഴിയിലുടനീളം പൈപ്പ് പൊട്ടി ചോർന്നൊലിച്ചു കുടിവെള്ളം പാഴാക്കുകയാണ്. പൊട്ടിയ പൈപ്പുകൾ കൃത്യമായി അടയ്ക്കാതെ ചെരിപ്പ് കൊണ്ടുപോലും തുള അടച്ചു തടി തപ്പുകയാണ് വാട്ടർ അതോറിറ്റി. കോട്ടപടി പഞ്ചായത്തിൽ സൗജന്യ സേവനം നടത്തുന്ന ഒരുമയാണ് നിലവിൽ കുടിവെള്ളത്തിനായി നാട്ടുകാരുടെ ഏക ആശ്രയം.

നിലവിൽ കുടിവെള്ളപ്രശ്നം രൂക്ഷമാവുകയാണ്, മൂന്നാം വാർഡിൽ പലയിടത്തും വെള്ളം പൊട്ടി പോകുന്നതുമൂലം ആളുകളിലേക്ക് കൃത്യമായി വെള്ളം എത്തുന്നില്ല. കഴിഞ്ഞവർഷം മാർച്ച് മാസത്തോടുകൂടി കുടിവെള്ളക്ഷാമം അനുഭവപ്പെട്ട പ്രദേശത്ത് ജനുവരി മാസം ആയപ്പോഴേക്കും കുടിവെള്ളം ഇല്ലാത്തത് ഏറെ ആശങ്ക ഉളവാക്കുന്നുണ്ട്. വാട്ടർ അതോറിറ്റി ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു എന്ന് വാർഡ് മെമ്പർ സന്തോഷ്‌ അയ്യപ്പൻ വ്യക്തമാക്കുന്നു.

You May Also Like

CHUTTUVATTOM

കോതമംഗലം: യാത്രാക്ലേശം നേരിടുന്ന ഗ്രാമീണ മേഖലകള്‍ക്ക് ആശ്വാസമായി കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി, കീരംപാറ, കോട്ടപ്പടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കെഎസ്ആര്‍ടിസിയുടെ പുതിയ ‘പ്രിയദര്‍ശിനി’ ബസ് സര്‍വീസ് ആരംഭിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ സര്‍വീസിന്റെ ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജ് സംഘടിപ്പിക്കുന്ന അവിര്‍ഭവ് 2കെ26 ഇന്റര്‍-കോളേജിയേറ്റ് ഫെസ്റ്റ് വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെ ആരംഭിച്ചു. സിനിമാ താരം ദര്‍ശന എസ്. നായര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കല്‍ക്കുരിശ് പള്ളി...

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറ പലവന്‍പടിയിൽ സ്വകാര്യ വ്യക്തിയുടെ വീട് കയറി വാനരക്കൂട്ടത്തിൻ്റെ ആക്രമണം.പലവന്‍പടി കൊപ്പാറത്തെക്കേതില്‍ ശ്രീകുമാറിന്‍റെ വീട്ടിലാണ് ഒരുകൂട്ടം കുരങ്ങൻമാർ വീട് കയറി ആക്രമിച്ചത്. പത്തിലേറെ കുരങ്ങുകളാണ് ഒരേസമയം തിമിര്‍ത്താടിയത്. അകത്തും പുറത്തും അവ...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടിയില്‍ കാട്ടാനക്കൂട്ടമെത്തി കൃഷിയിടങ്ങള്‍ നശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയെത്തിയ കാട്ടാനക്കൂട്ടം വാവേലി സ്വദേശി എസി പൗലോസിന്റെ പുരയിടത്തിലെ കൃഷിയാണ് വ്യാപകമായി നാശിപ്പിച്ചത്. വീടിനു സമീപം വരെയെത്തിയ ആനകള്‍ തെങ്ങ്, വാഴ, ഇഞ്ചി,...

CHUTTUVATTOM

കോതമംഗലം:കോട്ടപ്പടി നോർത്ത് ഗവ. എൽ.പി. സ്കൂളിൽ വായന മാസാചരണ സമാപന സമ്മേളനം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക നിത്യ ആർ. നായർ,...

NEWS

കോട്ടപ്പടി : വാഴപ്പിള്ളികുന്നേൽ (വള്ളുപറമ്പിൽ ) വർക്കി (80) നിര്യാതനായി. സംസ്കാരം  ശനിയാഴ്‌ച രാവിലെ 9.30ന് കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: മേരി, വെറ്റിലപ്പാറ കണ്ണൻകല്ലേൽ കുടുംബാഗം. മക്കൾ : ജാൻസി,...

CHUTTUVATTOM

കോതമംഗലം: രണ്ട് വര്‍ഷം മുമ്പ് ഭൂതത്താന്‍കെട്ട് മുതല്‍ കൂരികുളം വരെ 93 ലക്ഷം രൂപ ചെലവില്‍ 8.5 കിലോമീറ്റര്‍ ദൂരത്തില്‍ ആരംഭിച്ച ഫെന്‍സിംഗ് നിര്‍മാണത്തില്‍ ഇതുവരെ പൂര്‍ത്തീകരിച്ചത് 3.2 കിലോമീറ്റര്‍ മാത്രം. മലയാറ്റൂര്‍...

NEWS

കോതമംഗലം: കനത്ത മഴയില്‍ കോട്ടപ്പടിയില്‍ വീട് തകര്‍ന്നു. ആളപായമില്ല. വടാശേരി തൈപ്പറമ്പില്‍ മാത്തുക്കുട്ടിയുടെ വീട് ഇന്നലെ ഉച്ചക്ക് 12നാണ് തകര്‍ന്നത്. ഓടുമേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും നിലംപൊത്തി. ഭിത്തിക്കും പൊട്ടലുണ്ട്.സംഭവസമയത്ത് വീടിനുള്ളില്‍ മാത്തുക്കുട്ടിയും ഭാര്യ...

CHUTTUVATTOM

കോതമംഗലം: മയക്കുവെടി വെച്ച് റേഡിയോ കോളറിട്ട മോഴയാന ചരിഞ്ഞു. ആനയുടെ കഴുത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍, ശനിയാഴ്ച കോട്ടപ്പാറവനത്തില്‍ ഒരേ സ്ഥലത്തു നിന്നുതന്നെ സ്ഥിരമായി ലഭിച്ചതോടെ ആനയ്ക്ക് ചലനമില്ലെന്ന് മനസിലാക്കി...

CHUTTUVATTOM

കോതമംഗലം: റേഡിയോ ഘടിപ്പിച്ച മോഴയാന കോട്ടപ്പാറ വനത്തിലെ വേട്ടാംപാറ മേഖലയില്‍ തുടരുന്നു. വ്യാഴാഴ്ച വൈകിട്ട് മുതല്‍ റേഡിയോ കോളറിൽ നിന്നും സിഗ്നല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കുന്നുണ്ട്. കാട്ടിലേക്കു വിട്ട മോഴയാന ഇന്ന്ജനവാസ മേഖലയിലേക്കെത്തിയില്ല. റേഡിയോ...

NEWS

കോതമംഗലം: കോട്ടപ്പടിയില്‍ അജ്ഞാത ജീവി നായയെ കടിച്ചു കൊന്നതയി പരാതി. കോട്ടപ്പടി, മുട്ടത്തുപാറ സ്വദേശി സാബുവിന്റെ വളര്‍ത്തുനായയെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. ഇന്ന് പുലര്‍ച്ചെ നാലോടെ പ്രദേശവാസികള്‍ ശബ്ദം കേട്ടിരുന്നു. പിന്നീട്...

ACCIDENT

കോതമംഗലം : തൃക്കാരിയൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യത കാലിൽ ഇടിച്ചു യുവാവ് മരണപ്പെട്ടു. കോട്ടപ്പടി തോളേലി സ്വദേശി നിതിൻ (33) ആണ് മരിച്ചത്. മൃതദേഹം ബസേലിയോസ് ആശുപത്രി മോർച്ചറിയിൽ. എക്സ്സൈസ് ഉദ്യോഗസ്ഥനാണ്...

error: Content is protected !!