Connect with us

Hi, what are you looking for?

CHUTTUVATTOM

തുണി സഞ്ചി നിർമിച്ച് പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞത്തിൽ പങ്കാളികളായി കോട്ടപ്പടി സെന്റ് ജോർജിലെ കുട്ടികൾ

കോട്ടപ്പടി : പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞത്തിൽ പങ്കാളികളായി കോട്ടപ്പടി സെന്റ് ജോർജിലെ വിദ്യാർത്ഥികൾ. പ്ലാസ്റ്റിക് കവറുകൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിച്ച സാഹചര്യത്തിൽ പ്രകൃതിക്കും മനുഷ്യർക്കും ദോഷകരമല്ലാത്ത മറ്റു വസ്തുക്കൾ ഉപയോഗത്തിലാക്കുക എന്നുള്ള ലക്ഷ്യത്തോടെ പ്ലാസ്റ്റിക് കൂടുകൾക്ക് പകരം ഉപയോഗിക്കുന്നതിനായി കുട്ടികൾ തുണിസഞ്ചികൾ നിർമിച്ചു.


ഉപയോഗയോഗ്യമല്ലാത്ത പഴയ ടീഷർട്ടുകളും ബനിയനുകളുമാണ് ഇതിനു വേണ്ടി ഉപയോഗിച്ചത്. സ്കൂളിലെ അധ്യാപകർ തന്നെ വിദ്യാർത്ഥികൾക്ക് തുണിസഞ്ചി നിർമ്മിക്കുന്നതിനുള്ള പരിശീലനം നൽകി. പ്ലാസ്റ്റിക് കൂടുകളും മറ്റു ഉത്പന്നങ്ങളും പൂർണമായും ഒഴിവാക്കേണ്ടത് മനുഷ്യന്റെ നിലനിൽപ്പിനു അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവ് ഈ പ്രവർത്തനത്തിലൂടെ വിദ്യാർത്ഥികൾക് ലഭിച്ചു.

അതോടൊപ്പം ഉപയോഗയോഗ്യമല്ലാത്ത പാഴ്‌വസ്തുക്കൾ കൊണ്ട് പണച്ചിലവില്ലാതെ എപ്രകാരം ഉപകാരപ്രദമായ ഉത്പന്നങ്ങൾ ഉണ്ടാക്കാം എന്നുള്ള അറിവും കുട്ടികൾക്ക് ലഭിച്ചു .

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...