Connect with us

Hi, what are you looking for?

CHUTTUVATTOM

പ്ലാമൂടിയിലെ പമ്പ് ഹൗസിന് സമീപത്ത് കാണപ്പെട്ട മലമ്പാമ്പിനെ മാധ്യമ പ്രവർത്തകൻ പിടികൂടി.

കോട്ടപ്പടി : ഇന്നലെ രാത്രി പ്ലാമുടിയിലെ പമ്പ് ഹൗസിന് സമീപത്ത് എത്തിയ മലമ്പാമ്പിനെ പിടികൂടി. നാട്ടുകാർ പാമ്പിനെ കണ്ടതിനെത്തുടർന്ന് വനം വകുപ്പിൽ വിവരം അറിയിക്കുകയും, അവരുടെ നിർദ്ദേശപ്രകാരം പാമ്പ് പിടുത്തത്തിൽ ലൈസൻസ് കരസ്ഥമാക്കിയ കോട്ടപ്പടി സ്വദേശിയും മാധ്യമപ്രവർത്തകനുമായ ജെറിൽ ജോസ് ( കേരള കൗമുദി, കോതമംഗലം) സ്ഥലത്തെത്തുകയും പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറുകയുമായിരുന്നു.

12 കിലോയോളം തൂക്കവും, 10 അടിയോളം നീളവും ഉണ്ടായിരുന്ന മലമ്പാമ്പിനെ ശാസ്ത്രീയമായ രീതിയിലാണ് ജെറിൽ ജോസ് പിടികൂടിയത്. നാട്ടുകാർ ആദ്യം പമ്പ് ഹൗസിന് സമീപത്തായി കാണപ്പെട്ട പാമ്പിനെ അടുത്തുള്ള റബ്ബർ തോട്ടത്തിൽ നിന്നുമാണ് പിടികൂടിയത്.

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...