കോട്ടപ്പടി: “പൗരത്വം അവകാശമാണ് ഔദാര്യമല്ല” എന്ന് വിളിച്ചോതിക്കൊണ്ട് കോട്ടപ്പടി- പിണ്ടിമന മഹല്ല് ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പടുകൂറ്റന്‍ റാലിയും, മനുഷ്യാവകാശ സമ്മേളനവും നടന്നു. നാഗഞ്ചേരിയിൽ നിന്നും ആരംഭിച്ച റാലിയില്‍ നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു. കോട്ടപ്പടിയിൽ നടന്ന മനുഷ്യാവകാശ സമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. പൊതു സമ്മേളനത്തിൽ അഡ്വക്കേറ്റ് മധുസൂദനൻ, അൻവർ സാദാത് തുടങ്ങിയവർ പൗരത്വത്തെ കുറിച്ചുള്ള വിഷയാവതരണം നടത്തി.
അബ്ദുസ്സമദ്, ഹംസ കുന്നത്താൻ, ഹംസ മൗലവി , റഷീദ സലിം , എം .കെ വേണു , ജെയ്സൺ ഡാനിയേൽ , കെ.എം പരീത് , ജോയ് എബ്രഹാം , പരീക്കുട്ടി കുന്നത്താൻ , എം.കെ എൽദോസ്, പി.എം മൈതീൻ , മൈതീൻ ശിഹാബ് അൽ അബ്റാറി, മുഹിയദ്ധീൻ ബാഖവി , സിയാദ് ബാസിമി , സജീബ് ബാഖവി , മൂസ ബാഖവി തുടങ്ങിയവര്‍ പൊതുസമ്മേളനത്തിൽ സംബന്ധിച്ചു.
You must be logged in to post a comment Login