കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കോട്ടപ്പടി പഞ്ചായത്തിൽ 1-ാം വാർഡിൽ കണ്ണക്കട – കൈതപ്പാറ റോഡിന് 20 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. MLA ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്.കൈതപ്പാറ നിവാസികൾക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗ്ഗമായ പ്രസ്തുത മൺ റോഡ് സഞ്ചരിക്കുവാൻ കഴിയാത്ത വിധത്തിലാണുള്ളത്. മഴക്കാലമായതോടെ റോഡ് തീർത്തും ശോച്യാവസ്ഥയിലാണ്.
പ്രദേശവാസികളുടെ ഏക സഞ്ചാര മാർഗ്ഗമായ റോഡ് പൂർണ്ണമായും ഫോറസ്റ്റിൽ കൂടി ആയതിനാൽ വനം വകുപ്പിന്റെ NOC കൂടി ലഭ്യമാക്കിയാണ് റോഡ് കോൺക്രീറ്റ് ചെയ്യുന്നത്.പ്രദേശവാസികളുടെ ദീർഘനാളായുള്ള ആവശ്യമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെടുന്നത്.ഇതുമായി ബന്ധപ്പെട്ട ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് വർക്ക് എഗ്രിമെന്റ് വച്ചതായും നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും MLA പറഞ്ഞു.