Connect with us

Hi, what are you looking for?

NEWS

കോട്ടപ്പടി ഈസ്റ്റ് സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ചേറങ്ങനാൽ ബ്രാഞ്ച് മന്ദിരം ഉത്ഘാടനം ചെയ്തു.

കോതമംഗലം: കോട്ടപ്പടി ഈസ്റ്റ് സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ചേറങ്ങനാൽ ബ്രാഞ്ച് മന്ദിരം സഹകരണ – ദേവസ്വം – ടൂറിസം വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു. ആന്റണി ജോൺ MLA അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം പുതിയ കമ്മിറ്റി ഹാൾ ഉത്ഘാടനം ചെയ്തു. കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാന്ത്വന പരിപാലന പദ്ധതി ഉത്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് K S സുബൈർ സ്വാഗതം ആശംസിച്ചു.

35 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന ബാങ്ക് സെക്രട്ടറി A T വത്സ, സെയിൽസ് മാനേജർ VD മോഹനൻ, ജില്ലയിലെ മികച്ച വില്ലേജ് ആഫീസർ പുരസ്ക്കാരം P M റഹിം എന്നിവർക്ക് ഉപഹാരം നല്കി. മുൻ ബാങ്ക് പ്രസിഡന്റ് മാർ ആദ്യകാല അംഗങ്ങൾ എന്നിവരെ ആദരിച്ചു. R അനിൽകുമാർ, M K എൽദോസ് , D കോര, OK ശലോൺ .M A സുരേന്ദ്രൻ, അഖിൽ സുധാകരൻ, എന്നിവർ സംസാരിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...