Connect with us

Hi, what are you looking for?

NEWS

മെമ്പറുടെ വീട്ടിലെ ഫ്യൂസ് ഊരി KSEB; രോഗിയായ വൃദ്ധമാതാവ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ.

കോട്ടപ്പടി : വെെദ്യുതി ബില്‍ കുടിശ്ശിക വരുത്തിയതിനെത്തുടർന്ന് മുന്നറിയിപ്പില്ലാതെ കോട്ടപ്പടി മൂന്നാം വാർഡ് മെമ്പർ സന്തോഷ് അയ്യപ്പൻറെ വീടിന്റെ വെെദ്യുതി കണക്ഷൻ വിച്ഛേദിച്ചു. തുടർന്ന് വെെദ്യുതിയിൽ പ്രവർത്തിക്കുന്ന നെബുലൈസർ പ്രവർത്തന രഹിതമായതുമൂലം ചികിത്സയിൽ ഇരിക്കുന്ന സന്തോഷിന്റെ മാതാവ് കളിക്കുട്ടിക്ക് (68) ശ്വാസതടസ്സവും ശാരീരിക ബുദ്ധിമുട്ടും അനുഭവപെട്ടതിനെത്തുടർന്ന് കോതമംഗലത്തെ ധർമ്മഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് വീട്ടിൽ എത്തിയ സന്തോഷ് അയ്യപ്പൻ വെെദ്യുതി ഇല്ലാത്തതിന്റെ കാരണം തിരക്കിയപ്പോൾ വീട്ടുകാർക്ക് അതിനെക്കുറിച്ച് അറിയില്ലായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് വീട്ടിലെ വെെദ്യുതി മീറ്ററിലെ ഫ്യൂസ് ഊരിവെച്ചിരിക്കുന്നത് കാണുന്നത്. വെെദ്യുതി ബില്ലായ 315 രൂപ ഓൺലൈനായി അപ്പോൾ തന്നെ മെമ്പർ അടക്കുകയും ബന്ധപ്പെട്ടവരെ വിളിച്ചു വെെദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

കോട്ടപ്പടി പഞ്ചായത്തിലെ കാട്ടാന ശല്യം ഏറ്റവും രൂക്ഷമായ വടക്കുംഭാഗത്തു താമസിക്കുന്ന മെമ്പറുടെ വീട്ടിലെ തന്നെ ഫ്യൂസ് ഊരിയത് നാട്ടുകാരിൽ അമ്പരപ്പുണ്ടാക്കി. രോഗിയായ വൃദ്ധമാതാവും തന്റെ രണ്ട് കുട്ടികളും മാത്രമുള്ളപ്പോൾ അവരോടുപോലും കാര്യം പറയാതേയും, ഉപഭോക്താവിനെ വിളിച്ചു കാര്യം ധരിപ്പിക്കാതെയും വെെദ്യുതി കണക്ഷൻ വിച്ഛേദിച്ചത് വെെദ്യുതി ബോർഡ് ജീവനക്കാരുടെ ധാർഷ്ട്യം മാത്രമാണെന്ന് മെമ്പർ പറയുന്നു. വെെദ്യുതി ഇല്ലാതായതിനെത്തുടർന്ന് നെബുലൈസറിന്റെ സഹായത്തോടെയുള്ള ചികിത്സ മുടങ്ങുകയായിരുന്നു. തുടർന്ന് രാത്രിയിൽ ശ്വാസ തടസ്സം നേരിട്ടതിനെത്തുടർന്ന് നാട്ടുകാർ കസേരയിൽ ഇരുത്തി വീട്ടിൽ നിന്നും ചുമന്ന് പ്രധാന റോഡിൽ എത്തിക്കുകയായിരുന്നു.

വീടിന്റെ മുൻപിൽ കാട്ടാന വരുമ്പോൾ ലൈറ്റ് ഇട്ടും ശബ്ദമുണ്ടാക്കിയും ഓടിക്കുന്ന വീട്ടിലെ വെെദ്യുതി കണക്ഷൻ വിച്ഛേദിച്ചതും, വെെദ്യുതിയിൽ മാത്രം പ്രവർത്തിക്കുന്ന ഉപകരണത്തിന്റെ സഹായത്തോടെ ചികിത്സ നടത്തുന്നതുമായ വൃദ്ധമാതാവ് കഴിയുന്നതുമായ വീട്ടിൽ ഒരു മാനുഷീക പരിഗണന പോലും നൽകാതെ നിരുത്തരവാദിത്തപരമായി ഫ്യൂസ് ഊരിയതിൽ അടുത്ത അമർഷമാണ് പ്രദേശവാസികൾക്ക്. അമ്മക്ക് ശ്വാസം മുട്ട് അനുഭവപ്പെട്ടപ്പോൾ നാട്ടുകാരുടെ സഹായത്തോടെ തക്ക സമയത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കൊണ്ട് മാത്രമാണ് ജീവൻ തിരിച്ചുകിട്ടിയതെന്ന് സന്തോഷ് പറയുന്നു. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെ മെഡിക്കൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട കാളിക്കുട്ടി അമ്മയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നു. വെെദ്യുതി വകുപ്പ് ജീവനക്കാരന്റെ പ്രവൃത്തിമൂലം ആശുപത്രി ചെലവിന് കൂടിയുള്ള പണം കണ്ടത്തേണ്ട അവസ്ഥയിലാണ് തടിപ്പണിക്കാരനും സിപിഐഎം മെമ്പറുമായ സന്തോഷ് അയ്യപ്പൻ.

You May Also Like

CHUTTUVATTOM

കോതമംഗലം:കോട്ടപ്പടി നോർത്ത് ഗവ. എൽ.പി. സ്കൂളിൽ വായന മാസാചരണ സമാപന സമ്മേളനം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക നിത്യ ആർ. നായർ,...

NEWS

കോട്ടപ്പടി : വാഴപ്പിള്ളികുന്നേൽ (വള്ളുപറമ്പിൽ ) വർക്കി (80) നിര്യാതനായി. സംസ്കാരം  ശനിയാഴ്‌ച രാവിലെ 9.30ന് കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: മേരി, വെറ്റിലപ്പാറ കണ്ണൻകല്ലേൽ കുടുംബാഗം. മക്കൾ : ജാൻസി,...

CHUTTUVATTOM

കോതമംഗലം: രണ്ട് വര്‍ഷം മുമ്പ് ഭൂതത്താന്‍കെട്ട് മുതല്‍ കൂരികുളം വരെ 93 ലക്ഷം രൂപ ചെലവില്‍ 8.5 കിലോമീറ്റര്‍ ദൂരത്തില്‍ ആരംഭിച്ച ഫെന്‍സിംഗ് നിര്‍മാണത്തില്‍ ഇതുവരെ പൂര്‍ത്തീകരിച്ചത് 3.2 കിലോമീറ്റര്‍ മാത്രം. മലയാറ്റൂര്‍...

NEWS

കോതമംഗലം: കനത്ത മഴയില്‍ കോട്ടപ്പടിയില്‍ വീട് തകര്‍ന്നു. ആളപായമില്ല. വടാശേരി തൈപ്പറമ്പില്‍ മാത്തുക്കുട്ടിയുടെ വീട് ഇന്നലെ ഉച്ചക്ക് 12നാണ് തകര്‍ന്നത്. ഓടുമേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും നിലംപൊത്തി. ഭിത്തിക്കും പൊട്ടലുണ്ട്.സംഭവസമയത്ത് വീടിനുള്ളില്‍ മാത്തുക്കുട്ടിയും ഭാര്യ...

CHUTTUVATTOM

കോതമംഗലം: മയക്കുവെടി വെച്ച് റേഡിയോ കോളറിട്ട മോഴയാന ചരിഞ്ഞു. ആനയുടെ കഴുത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍, ശനിയാഴ്ച കോട്ടപ്പാറവനത്തില്‍ ഒരേ സ്ഥലത്തു നിന്നുതന്നെ സ്ഥിരമായി ലഭിച്ചതോടെ ആനയ്ക്ക് ചലനമില്ലെന്ന് മനസിലാക്കി...

CHUTTUVATTOM

കോതമംഗലം: റേഡിയോ ഘടിപ്പിച്ച മോഴയാന കോട്ടപ്പാറ വനത്തിലെ വേട്ടാംപാറ മേഖലയില്‍ തുടരുന്നു. വ്യാഴാഴ്ച വൈകിട്ട് മുതല്‍ റേഡിയോ കോളറിൽ നിന്നും സിഗ്നല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കുന്നുണ്ട്. കാട്ടിലേക്കു വിട്ട മോഴയാന ഇന്ന്ജനവാസ മേഖലയിലേക്കെത്തിയില്ല. റേഡിയോ...

NEWS

കോതമംഗലം: കോട്ടപ്പടിയില്‍ അജ്ഞാത ജീവി നായയെ കടിച്ചു കൊന്നതയി പരാതി. കോട്ടപ്പടി, മുട്ടത്തുപാറ സ്വദേശി സാബുവിന്റെ വളര്‍ത്തുനായയെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. ഇന്ന് പുലര്‍ച്ചെ നാലോടെ പ്രദേശവാസികള്‍ ശബ്ദം കേട്ടിരുന്നു. പിന്നീട്...

ACCIDENT

കോതമംഗലം : തൃക്കാരിയൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യത കാലിൽ ഇടിച്ചു യുവാവ് മരണപ്പെട്ടു. കോട്ടപ്പടി തോളേലി സ്വദേശി നിതിൻ (33) ആണ് മരിച്ചത്. മൃതദേഹം ബസേലിയോസ് ആശുപത്രി മോർച്ചറിയിൽ. എക്സ്സൈസ് ഉദ്യോഗസ്ഥനാണ്...

NEWS

കോതമംഗലം – കോതമംഗലത്ത് വാവേലിയിൽ പട്ടാപ്പകൽ ജനവാസ മേഖലക്ക് സമീപം കാട്ടാനക്കൂട്ടമെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ഇന്ന് വൈകിട്ടാണ് പത്തോളം ആനകൾ വനാതിർത്തിയിൽ തമ്പടിച്ചത്. പ്രദേശവാസിയായ ജ്യുവൽ ജൂഡിയുടെ നേതൃത്വത്തിൽ...

NEWS

കോതമംഗലം – കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി മതിലും കൃഷിയിടങ്ങളും തകർത്തു. വാവേലി സ്വദേശി കൊറ്റാലിൽ ചെറിയാൻ്റെ പുരയിടത്തിലെ മതിലും, ഗേറ്റും തകർത്തു. സമീപത്തെ മറ്റൊരു പുരയിടത്തിലെ കമുകും,മതിലുമാണ് ഇന്ന്...

NEWS

കോതമംഗലം – കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കിണറിൽ വീണ കൂറ്റൻ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി. കുത്തുകുഴിക്കു സമീപം കപ്പ നടാൻ വേണ്ടി കൃഷിയിടമൊരുക്കുന്നതിനിടയിലാണ് കിണറിൽ വീണു കിടക്കുന്ന മൂർഖൻ പാമ്പിനെ ജോലിക്കാർ...

NEWS

കോതമംഗലം: നാൽപ്പത്തിനാലാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ച് നവംബർ 8-ന് കോട്ടപ്പടി സ്വദേശിയായ പ്രവാസി എഴുത്തുകാരൻ ജിതിൻ റോയിയുടെ പുതിയ ഇംഗ്ലീഷ് സയൻസ് ഫിക്ഷൻ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ നോവൽ ‘ദി ആൾട്ടർനേറ്റ്...

error: Content is protected !!