Connect with us

Hi, what are you looking for?

CHUTTUVATTOM

വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ കണ്ണില്ലാത്ത ക്രൂരത; യൂത്ത് കോൺഗ്രസ് പകൽപ്പന്തം സംഘടിപ്പിച്ചു.

കോതമംഗലം: വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ പിഞ്ചു മക്കളെ പിഡിപ്പിച്ചു കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതക്കും ഭരണത്തണലിലെ CPM – DYFl അധോലോക മാഫിയ്ക്കുമെതിരെ യൂത്ത് കോൺഗ്രസ് കോതമംഗലം മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം “പകൽപ്പന്തം” കോൺഗ്രസ് കോതമംഗലം ഈസ്റ്റ് മണ്ഡലം പ്രസിഡൻ്റ് ഷിബു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എബി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ബാബു വറുഗീസ് സ്വാഗതം പറഞ്ഞു.

KSU സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ഇട്ടൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ജെയിൻ അയനാടൻ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജോർജ് വെട്ടിക്കുഴ, സാലി സിദിഖ് മണ്ഡലം ജനറൽ സെക്രട്ടറി ജാക്സൺ KR, KSU നിയോജക മണ്ഡലം പ്രസിഡൻ്റ് അസ്ലം കബീർ, KSU നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ആൻ്റണി കൂളിയാടൻ എന്നിവർ സംസാരിച്ചു.

You May Also Like