കോതമംഗലം : ഇൻന്ത്യൻ നാഷ്ണൽ കോൺഗ്രസ് കോതമംഗലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തങ്കളത്തെ വിവാദമായ മാന്തോപ്പ് കള്ള് ഷാപ്പിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്ക് മദ്യം വിൽപ്പന നടത്തിയ കള്ള് ഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടാണ് മാർച്ച് സംഘടിപ്പിച്ചത്. നവംബർ 14 ന് തിങ്കളാഴ്ചയാണ് സ്കൂൾ കുട്ടികൾക്ക് മദ്യം നൽകിയ വീഡിയൊ ദൃശ്യമാധ്യമങ്ങളിൽ പ്രചരിച്ചത്. പൊതു സമൂഹത്തിൽ നിന്നും ശക്തമായ പ്രതിഷേധമാണ് ഇതിനെ തുടർന്ന് ഉയർന്ന് വന്നിട്ടുള്ളത് . കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
സമര പരിപാടി KPCC മെമ്പർ AG ജോർജ് ഉദ്ഘാടനം ചെയ്തു. KP ബാബു, MS എൽദോസ്, എബി എബ്രഹാം, PAM ബഷീർ, റോയി Kപോൾ, ഷെമീർ പനയ്ക്കൽ, കെ പി കുര്യാക്കോസ്, പരീത് പട്ടമ്മാവുടി, അലി പടിഞ്ഞാറേച്ചാലിൽ,ജോർജ് വർഗീസ്, MA കെരിം, എൽദോസ് കീച്ചേരി, PA പാദുഷ, സണ്ണി വർഗീസ്, MV റെജി, PR അജി, VM സത്താർ,മുഹമ്മദ് കൊളത്താപ്പിള്ളി, സലിം മംഗലപ്പാറ, വിൽസൺ C തോമസ്, ബഷീർ ചിറങ്ങര എന്നിവർ സമരത്തിൽ പങ്കാളികളായി.