Connect with us

Hi, what are you looking for?

CRIME

കോതമംഗലം TB കുന്ന് ഭാഗത്ത് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി 6 യുവാക്കൾ പിടിയിൽ.

കോതമംഗലം: നഗരമധ്യത്തിൻ നിന്നും കഞ്ചാവുമായി 6 യുവാക്കൾ പിടിയിൽ. കോതമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി ഇ ഷൈബുവിൻ്റെ നേതൃത്വത്തിൽ കോതമംഗലം TB കുന്ന് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 66 ഗ്രാം കഞ്ചാവുമായി പാറയ്ക്കൽ ഡാർവിൻ, കൈപ്പിള്ളിക്കുടി ആൽബിൻ ബേബി, ഇഞ്ചിപ്പറമ്പിൽ ബിനു, ഐക്കരമാലിയിൽ ബേസിൽ, പൊട്ടയ്ക്കൽ ശിവകുമാർ, കൂട്ടാലയിൽ ജോയൽ എന്നിവർ അറസ്റ്റിലായത്.

ഇവർ കഞ്ചാവ് കടത്താൻ ഉപയോഗിച്ചിരുന്ന KL-07-Z- O22 സുസുക്കി മാക്സ് 100 ബൈക്ക്, KL-44-D-6952 ഹോണ്ട ആക്ടീവ സ്കൂട്ടറും, കഞ്ചാവ് വലിക്കാൻ ഉപയോഗിച്ചിരുന്ന ബോംഗ് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യവിവരത്തെ തുടർന്ന് കുറച്ച് നാളുകളായി പ്രദേശം എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു.

എക്സൈസ് സംഘത്തിൽ ഇൻസ്പെക്ടറെ കൂടാതെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ജോർജ് ജോസഫ്, പ്രിവൻ്റീവ് ഓഫീസർ അജി അഗസ്റ്റിൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ബി.ലിബു, കെ.ജി.അജീഷ്, കെ.കെ. വിനോദ്, റ്റി.കെ.അനൂപ് എന്നിവരും ഉണ്ടായിരുന്നു.

You May Also Like

error: Content is protected !!