Connect with us

Hi, what are you looking for?

NEWS

വിത്തും കൈകോട്ടും പദ്ധതിയുടെ താലൂക്ക്തല ഉത്ഘാടനം നടന്നു

കോതമംഗലം : കേരള സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പരിപാടിയുടെ ഭാഗമായി
ജേർണലിസ്റ്റ് യൂണിയൻ കോതമംഗലം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ വളപ്പുകളിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നടപ്പിലാക്കുന്ന വിത്തും കൈകോട്ടും പദ്ധതിയുടെ താലൂക്ക്തല ഉത്ഘാടനം കോഴിപ്പിള്ളി സർക്കാർ സ്കൂളിൽ ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

കേരള ജേർണലിസ്റ്റ് യൂണിയൻ താലൂക്ക് പ്രസിഡന്റ് ലെത്തീഫ് കുഞ്ചാട്ട് അധ്യക്ഷനായിരുന്നു. കേരള ജെർണലിസ്റ്റ് യൂണിയൻ
സംസ്ഥാന സെക്രട്ടറി ജോഷി അറക്കൽ
പദ്ധതി പ്രഖ്യാപനം നടത്തി.
സ്കൂൾ കുട്ടികൾക്കുള്ള ഫലവൃക്ഷ തൈകളുടെ വിതരണ ഉത്ഘാടനം
വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ നിർവ്വഹിച്ചു.
ജെർണലിസ്റ്റ് യുണിയൻ ജില്ലാ
പ്രസിഡന്റ് ബോബൻ കിഴക്കേത്തറ,
കോതമംഗലം ബ്ലോക്ക് പഞ്ചായത് അംഗം ഡയാന നോബി, പഞ്ചായത്ത് അംഗം ബേസിൽ യോഹന്നാൻ ,
ജെർണലിസ്റ്റ് യുണിയൻ താലൂക്ക്
സെക്രട്ടറി ദീപു ശാന്താറാം, സ്കൂൾ എച്ച് എം ഫ്രാൻസിസ് ജെ പുന്നേലിൽ, പി റ്റി എ പ്രസിഡന്റ് എൻ.വി. ബിനോയ് , പി റ്റി എ
വൈ.പ്രസിഡന്റ് ബിജു ജോർജ്ജ്,
എം പി റ്റി എ ചെയർ പേഴ്സൺ ജിജി മാത്യു,
ജെർണലിസ്റ്റ് യുണിയൻ താലൂക്ക് ജോ : സെക്രട്ടറി നിസാർ അലിയാർ,
അദ്ധ്യാപകരായ ശ്രുതികെ.എൻ.,
ജെൻസ സാഖാദർ, അബിളി എൻ.,
അൽഫോൻസാ സി.റ്റി.,സിനിമോൾ കെ.
കെ.സംസാരിച്ചു.
കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും മികച്ച പി റ്റി എ യായി തിരഞ്ഞെടുക്കപ്പെട്ട കോഴിപ്പിള്ളി സർക്കാർ സ്ക്കൂൾ പിറ്റിഎക്കുള്ള
ജെർണലിസ്റ്റ് യുണിയന്റെ ഉപഹാരം ആന്റണി ജോണിൽ നിന്നും സ്കൂൾ അധികൃതർ ഏറ്റുവാങ്ങി.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....