കോതമംഗലം: 2016 മുതൽ സംസ്ഥാനത്ത് നിലനിൽക്കുന്ന അധ്യാപക നിയമന പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം രൂപത ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ കോതമംഗം MLA ശ്രീ.ആന്റണി ജോൺ ന് നിവേദനം നൽകി. സംസ്ഥാന തലത്തിൽ 140 എം എൽ .എ മാർ ക്കും നിവേദനം നൽകുന്നതിന്റെ ഭാഗമായിട്ടാണ് ടീച്ചേഴ്സ് ഗിൽഡും നിവേദനം നൽകിയത്. കോതമംഗലം രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ സെക്രട്ടറി റവ.ഫാ മാത്യു മുണ്ടക്കലിൻ്റെ നേതൃത്വത്തിൽ രൂപത ടീച്ചേഴ്സ് ഗിൽഡ് പ്രസിഡൻ്റ് സജി മാത്യു, സെക്രട്ടറി അനീഷ് ജോർജ്, സംസ്ഥാന വൈസ് പ്രസിഡൻറ് സിന്നി ജോർജ്, അലക്സ് ജോയി, റിജിൽ ജോയി എന്നീ പ്രതിനിധികൾ നിവേദനം സമർപ്പിച്ചു.