Connect with us

Hi, what are you looking for?

CRIME

യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ പി​ടി​യി​ൽ.

കോ​ത​മം​ഗ​ലം: സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നി​ട​യി​ൽ യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ പി​ടി​യി​ൽ. പു​തു​പ്പാ​ടി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കോ​ട്ട​യം വെ​ള്ളൂ​ർ സ്വ​ദേ​ശി പു​ത്ത​ൻ​പ​റ​മ്പി​ൽ പ്രി​ൻ​സ് ജോ​ർ​ജ് (32) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തു​പ്പാ​ടി ചാ​ലി​ൽ​പു​ത്ത​ൻ​പു​ര ദി​ലീ​പ് (41), ഇ​യാ​ളു​ടെ അ​നു​ജ​ൻ പ്ര​ദീ​പ് (33) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​തി​ൽ ദി​ലീ​പ് പോ​ലീ​സി​ൽ എത്തി ഇന്നലെ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ദിലീപിൻ്റെ പെൺസുഹ്യത്തുമായി കഴിഞ്ഞ ദിവസം പ്രിൻസ് വാക്ക് തർക്കം ഉണ്ടാക്കിയിരുന്നു. ഇ​തേ തു​ട​ർ​ന്നു​ള്ള പ​രാ​തി​യി​ൽ ഇ​രു​വ​രോ​ടും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. തുടർന്ന് ബുധനാഴ്ച്ച രാത്രിയിൽ ഉണ്ടായ വാ​ക്കേ​റ്റ​മാ​ണു കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. പ്രി​ൻ​സി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. ത​ടി​പ്പ​ണി​ക്കാ​ര​നായ കൊ​ല്ല​പ്പെ​ട്ട പ്രി​ൻ​സിന്റെ സംസ്കാരച്ചടങ്ങുകൾ ഇന്ന് നടക്കും.

You May Also Like