Connect with us

Hi, what are you looking for?

EDITORS CHOICE

ഇരുവൃക്കകളും തകരാറിലായ ബേസിലിന്റെ ചികിത്സക്കായി ഒരു നാട് ഒരുമിക്കുന്നു.

  • ഷാനു പൗലോസ്

കോതമംഗലം : കോതമംഗലത്തിനടുത്ത് പുന്നേക്കാട് താമസിക്കുന്ന ബേസിൽ ആണ് സുമനസ്സുകളുടെ സഹായം തേടുന്നത്. പുന്നേക്കാട് കട്ടക്കനായി ബേസിലിന് ജീവന്‍ നിലനിറുത്താന്‍ അനിവാര്യമായ വൃക്ക മാറ്റിവക്കലിനുള്ള ധനസമാഹരണത്തിനായുള്ള പരിശ്രമത്തിലാണ് നാട്ടുകാര്‍. പണമില്ലാത്തതിന്‍റെ പേരില്‍ ഈ യുവാവിന്‍റെ ജീവന്‍ നഷ്ടപ്പെടരുതെന്ന ആഗ്രഹമാണ് നാട്ടുകാര്‍ക്കുള്ളത്. പിതാവും, മാതാവും, രണ്ട് സഹോദരിമാരും അടങ്ങുന്ന ഒരു സാധു കുടുംബം. സഹോദരിമാരെ വിവാഹം ചെയ്തയച്ചു. നിർദ്ധന കുടുംബത്തിന്‌ പ്രത്യേക വരുമാനം ഒന്നുമില്ല. ബേസിലിനും ജോലിക്ക് പോകുവാൻ സാധിച്ചിരുന്നില്ല. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവർക്കും ഇപ്പോൾ ബേസിലിനെ പരിചിതമായി കാണും എന്ന് കരുതട്ടെ.

ഇപ്പോൾ ബേസിലിൻ്റെ രണ്ട് വൃക്കകളും പ്രവർത്തനരഹിതമായ അവസ്ഥയിലാണ്. ആറ് മാസത്തോളമായി ഈ അസുഖം തിരിച്ചറിഞ്ഞിട്ട്. എറണാകുളം ലിസി ആശുപത്രിയിലാണ് ചികിത്സ. മകന് വൃക്ക നൽകാൻ ബേസിലിൻ്റെ പിതാവ് തയ്യാറുമാണ്. പക്ഷേ ശസ്ത്രക്രിയയുടെ ഭീമമായ തുക ഈ പാവം ബേസിലിന് താങ്ങുവാൻ കഴിയുകയില്ല. ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സക്കും പത്ത് ലക്ഷത്തിലധികം രൂപ ചിലവ് വരുമെന്നാണ് അറിയുവാൻ കഴിഞ്ഞത്. എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്തണം. പക്ഷേ അതിനുള്ള തുക ലഭ്യമായിട്ടുമില്ല.

ചെറുതോ വലുതോ എന്ന് ചിന്തിക്കാതെ നമ്മുടെ കൂട്ടത്തിലൊരാൾക്ക് നമ്മളാൽ കഴിയുന്ന സഹായം സമാഹരിക്കണം. ഇത് വായിച്ച് വെറുതെ കടന്ന് പോകരുത്. സഹായിക്കണം, കരുതണം, ഈ കുഞ്ഞനിയനെ. കാരണം നിങ്ങൾ നൽകുന്നത് ഒരു ചെറിയ തുകയാണെങ്കിൽ കൂടി അത് ബേസിലിൻ്റെ ജീവന് വേണ്ടിയാണ് നൽകുന്നത്.

അക്കൗണ്ട് നമ്പർ: 0758053000002243
IFSC: SIBL0000758
South Indian Bank
Punnekkad branch
…………………………………
ഗൂഗിൾ പേ/ ഫോൺ പേ:
+91 9747 235872

Please Join കോതമംഗലം വാർത്ത whatsapp ഗ്രൂപ്പ്..

https://chat.whatsapp.com/KCMfwa9yfXm04AbULBT4x3

 

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

error: Content is protected !!